HOME
DETAILS
MAL
റോഡരികിലെ പൊന്തക്കാട് അപകട ഭീഷണിയാകുന്നു
backup
September 02 2016 | 18:09 PM
മാള: കൊടുങ്ങല്ലൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിലെ പാറപ്പുറത്തിനും കുഴൂര്‍ ജംഗ്ഷനുമിടയിലുള്ള വളവില്‍ വളര്‍ന്ന് നില്ക്കുന്ന പൊന്തക്കാട് അപകട ഭീഷണി സൃഷ്ടിക്കുന്നു. പഴയ ശ്രീമുരുക സിനിമാ ടാക്കീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തോട് ചേര്‍ന്ന റോഡിലാണ് വലിയ തോതിലുള്ള അപകട ഭീഷണിയുയര്‍ത്തിയുള്ള വളവ്. രണ്ടു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പരസ്പരം കാണാനാകാത്ത തരത്തിലാണ് പൊന്തക്കാട് വളര്‍ന്ന് നില്‍ക്കുന്നത്. ഈ വളവ് ഇല്ലാതാക്കും വിധം റോഡ് നേരെ കൊണ്ടുപോകാനുള്ള പുറമ്പോക്ക് ഭൂമി ഇവിടെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇത്തരം പുറമ്പോക്ക് ഭൂമികളൊന്നും തിരിച്ച് പിടിക്കാനായി യാതൊരു നീക്കവും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."