HOME
DETAILS

വാളയാർ കേസ്: നുണപരിശോധന നടത്താത്ത സി.ബി.ഐ നടപടിക്കെതിരേ മാതാവ്

  
വി.എം ഷൺമുഖദാസ്
January 13 2025 | 02:01 AM

Walayar case Mother against CBI action of not conducting lie detector test

പാലക്കാട്: വാളയാറിലെ കുട്ടികളുടെ ദുരൂഹമരണത്തിൽ മാതാപിതാക്കളെയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചപ്പോഴും നുണപരിശോധനയെന്ന ആവശ്യത്തോട് സി.ബി.ഐ എന്തിന് മുഖംതിരിച്ചുവെന്ന ചോദ്യവുമായി മരിച്ച കുട്ടികളുടെ അമ്മ. സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, തങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും  ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇൗ ആവശ്യം ഉന്നയിച്ചത്.

എന്നാൽ അവർ അതിന് തയാറായില്ലെന്നും മാതാവ്  പറഞ്ഞു. ഇപ്പോൾ തങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി രണ്ടാം കുറ്റപത്രം സമർപ്പിച്ചതിൽ ദുരൂഹതയുണ്ട്. ഇതിനെതിരേ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വാളയാർ അമ്മ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇന്ന് മൂത്ത കുഞ്ഞിന്റെ ഓർമ ദിനത്തിൽ ഇതുസംബന്ധിച്ച് അട്ടപ്പള്ളത്തെ വീട്ടിൽ പ്രഖ്യാപനം നടത്തുമെന്നും അവർ പറഞ്ഞു.   എറണാകുളത്തെ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതിയിൽ നിന്നും അനുമതി നേടിയെടുത്തതിലും സംശയമുണ്ടെന്നും മാതാവ് പറഞ്ഞു. 

അതേസമയം, അമ്മയെയും അച്ഛനെയും പ്രതിചേർത്ത നിലവിലെ വകുപ്പുകൾ, കേസ് മേൽക്കോടതിയിലെത്തിയാൽ  നിലനിൽക്കില്ലെന്ന് നാഷനൽ ജനതാദൾ സംസ്ഥാന അധ്യക്ഷനും സീനിയർ അഭിഭാഷകനുമായ അഡ്വ.ജോൺജോൺ പറഞ്ഞു. പോക്‌സോ വകുപ്പുകളും ഐ.പി.സി വകുപ്പുകളും മാതാപിതാക്കൾക്കെതിരേ ചുമത്തിയിട്ടുണ്ട്. പോക്‌സോ നിയമം സെക്ഷൻ 21 പ്രകാരം കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയാലാണ് കുറ്റം. കുറ്റകൃത്യം റിപ്പോർട്ട് ചെയുകയും നീതിക്കായി ഏഴു കൊല്ലത്തിലധികമായി പോരാടുകയും ചെയ്തു വരുന്ന അമ്മയെയും അച്ഛനെയും പ്രതി ചേർത്തതിലൂടെ യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള വഴിയൊരുക്കിയിരിക്കുകയാണ് സി.ബി.ഐ ചെയ്തിട്ടുള്ളതെന്നും അദേഹം പറഞ്ഞു. 

പ്രക്ഷോഭം ശക്തമാക്കും: സമര സമിതി
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും മാതാപിതാക്കളെ പ്രതികളാക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമരസമിതി മുൻ കൺവീനറായിരുന്ന വി.എം മാർസൻ പറഞ്ഞു. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം കിട്ടിയാലുടൻ ഹൈക്കോടതിയിൽ നിയമപോരാട്ടം ആരംഭിക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനുമാണ് സമരസമിതിയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബ​ഗാനെതിരെ മൂന്ന് ​ഗോളിന്റെ തോൽവി

Football
  •  3 days ago
No Image

വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  3 days ago
No Image

ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും

Kerala
  •  3 days ago
No Image

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

Kerala
  •  3 days ago
No Image

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

National
  •  3 days ago
No Image

കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം

Kerala
  •  3 days ago
No Image

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

National
  •  3 days ago
No Image

ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട് നിന്ന് കൂടുതൽ സർവിസുകളുമായി ഇൻഡി​ഗോ

uae
  •  3 days ago