HOME
DETAILS

ഒന്നര വർഷം എ.ഐ കാമറകളില്‍ കുടുങ്ങിയത്  86.78 ലക്ഷം  - നിയമലംഘനങ്ങള്‍- 565 കോടി  പിഴ

  
Laila
January 13 2025 | 03:01 AM

8678 lakhs were caught in AI cameras for one and a half years

തിരുവനന്തപുരം: സ്ഥാപിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ മുതല്‍ മുടക്കിനേക്കാള്‍ ഇരട്ടിയിലധികം തുകയുടെ പിഴ ചുമത്തി എ.ഐ കാമറകള്‍. 2024 നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 565.16 കോടി രൂപയാണ് എ.ഐ കാമറകള്‍ വഴി കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് പിഴയായി ചുമത്തിയത്. ഇത്രയധികം തുക പിഴ ചുമത്തിയെങ്കിലും 100 കോടി രൂപയില്‍ താഴെയാണ് സര്‍ക്കാര്‍ ഖജനാവിലെത്തിയിരിക്കുന്നതെന്നാണ് കണക്കുകള്‍. പിടികൂടുന്ന നിയമലംഘനങ്ങളില്‍ 30 ശതമാനത്തില്‍ താഴെ മാത്രം ആളുകളാണ് പിഴ അടയ്ക്കുന്നത്. മറ്റുള്ളവ നിയമ നടപടികളിലാണ്. 

2023 ജൂണ്‍ അഞ്ച് മുതലാണ് സംസ്ഥാനത്ത് എ.ഐ കാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. 200 കോടിയോളം മുതല്‍മുടക്കി കെല്‍ട്രോണ്‍ വഴി  സംസ്ഥാനത്ത് 726 എ.ഐ കാ മറകകളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ 661 കാമറകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 65 എണ്ണം പ്രവര്‍ത്തനരഹിതമാണ്. 86.78 ലക്ഷം നിയമലംഘനങ്ങള്‍ ഒന്നര വര്‍ഷത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. 

നിയമലംഘനങ്ങൾ ഏറ്റവും കൂടൂതല്‍ നടത്തുന്നതും  പിഴ കൂടുതലായി അടക്കുന്നതും ബൈക്ക് യാത്രക്കാരാണ്. ഇതില്‍ ഹെല്‍മെറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയവരാണ് ചെലാന്‍ ലഭിച്ചവരില്‍ ഏറെയും. 48 ലക്ഷത്തോളം നിയമലംഘനങ്ങളാണ് ഹെല്‍മെറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ട് കാമറയിൽ  കുടുങ്ങിയത്.

ഇതില്‍ 30 ലക്ഷത്തോളം  ഹെല്‍മെറ്റിടാതെ വാഹനം ഓടിച്ചതിനും 18 ലക്ഷത്തോളം ഹെല്‍മെറ്റിടാതെ പിന്‍സീറ്റില്‍ യാത്ര ചെയ്തതിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 20 ലക്ഷത്തോളം നിയമലംഘനങ്ങളാണ് എ.ഐ കാമറ കണ്ണില്‍ കുടുങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  3 days ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  3 days ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  3 days ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  3 days ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  3 days ago
No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  3 days ago
No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  3 days ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  3 days ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  3 days ago