HOME
DETAILS

ബട്ലർ കളംനിറഞ്ഞാടിയാൽ വിരാട് വീഴും; ഒന്നാമതെത്താൻ ഇംഗ്ലണ്ട് നായകൻ

  
January 14, 2025 | 6:26 AM

jos butler waiting for a new milestone against India in t20

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ അഞ്ചു ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവും ആണ് ഇംഗ്ലണ്ട് കളിക്കുക. ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് ട്വന്റി ട്വന്റി പരമ്പര നടക്കുക. ഇതിനു ശേഷം ഫെബ്രുവരി ആറ് മുതൽ 12 വരെ ഏകദിന മത്സരങ്ങളും നടക്കും.

ഈ ട്വന്റി ട്വന്റി പരമ്പരയിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. പരമ്പരയിൽ ഇന്ത്യക്കെതിരെ 151 റൺസ് കൂടി നേടിയാൽ ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ത്വൻറ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറാൻ ബട്ലറിനു സാധിക്കും. നിലവിൽ ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. ഇംഗ്ലണ്ടിനെതിരെ  21 മത്സരങ്ങളിൽ നിന്ന് 648 റൺസാണ് വിരാട് നേടിയിട്ടുള്ളത്. 498 റൺസുമായി ബട്ലർ ആണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 

467 റൺസുമായി രോഹിത് ശർമയാണ് മൂന്നാം സ്ഥാനത്തുള്ളത്. 2024ലെ ട്വന്റി ട്വന്റി ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്തും വിരാടും ട്വന്റി ട്വന്റിയിൽ നിന്നും വിരമിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരു താരവും ഈ പരമ്പരയിൽ ബട്ലറിനു മുമ്പിൽ വെല്ലുവിളി ഉയർത്താൻ ഇല്ലാത്തതിനാൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തിയാൽ വിരാടിനെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ബട്ലറിനു സാധിക്കും. 

ഇന്ത്യക്കെതിരെ 356 റൺസ് നേടിയ ജേസൺ റോയ് ആണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. 347 റൺസ് നേടിയ ഇയോൻ മോർഗൻ അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago