HOME
DETAILS

അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ ഭാവിയെന്ത്? വമ്പൻ കരാർ അണിയറയിൽ ഒരുങ്ങുന്നു

  
January 14 2025 | 08:01 AM

Report says Cristaino Ronaldo will sign a new contract with Al Nassr

റിയാദ്: സഊദി ക്ലബ് അൽ നസറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടീമുമായുള്ള പുതിയ കരാർ 2026 ജൂൺ വരെ റൊണാൾഡോ നീട്ടുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പുതിയ കരാറിന്റെ ഭാഗമായി റൊണാൾഡോക്ക് 200 മില്യൺ യൂറോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പ്രതിദിനം റൊണാൾഡോക്ക് അര മില്യൺ യൂറോ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ് റൊണാൾഡോ അൽ നസറിൽ എത്തുന്നത്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. സഊദി വമ്പൻമാർക്ക് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

അൽ നസറിനായി 84 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ റൊണാൾഡോ 75 ഗോളുകളും 18 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. 2023-24 സീസണിൽ 45 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 13 അസിസ്റ്റുകളുമായിരുന്നു റൊണാൾഡോ നേടിയിരുന്നത്. ഇതിൽ സഊദി ലീഗിൽ 35 ഗോളുകളുമാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. സഊദി പ്രോ ലീഗിലെ കഴിഞ്ഞ സീസണിലെ ടോപ് സ്കോററും റൊണാൾഡോ തന്നെയാണ്. 

ഈ സീസണിലും റൊണാൾഡോ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് അൽ നസറിനൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിൽ 19 മത്സരങ്ങളിൽ നിന്നും 17 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്. നിലവിൽ 14 മത്സരങ്ങൾ പിന്നിട്ടപ്പോൾ എട്ട് വിജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 25 പോയിന്റോടെ നാലാം സ്ഥാനത്താണ് അൽ നസർ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും

Kerala
  •  3 days ago
No Image

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

Kerala
  •  3 days ago
No Image

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

National
  •  3 days ago
No Image

കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം

Kerala
  •  3 days ago
No Image

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

National
  •  3 days ago
No Image

ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട് നിന്ന് കൂടുതൽ സർവിസുകളുമായി ഇൻഡി​ഗോ

uae
  •  3 days ago
No Image

പഴയകാല പടക്കുതിരകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേള ജനശ്രദ്ധ പിടിച്ചുപറ്റുന്നു

uae
  •  3 days ago
No Image

കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടു; തിരുവനന്തപുരത്ത് വിദേശ വനിതയ്ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago