തിരുവല്ല-ചെങ്ങന്നൂര്‍ ഇരട്ടപ്പാത ഇന്ന് കമ്മിഷന്‍ ചെയ്യും
തിരുവനന്തപുരം: പുതുതായി ഇരട്ടിപ്പിച്ച തിരുവല്ല-ചെങ്ങന്നൂര്‍ റെയില്‍പാത ഇന്ന് കമ്മിഷന്‍ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ചില ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്ന് 11.30ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന എറണാകുളം- കായംകുളം പാസഞ്ചര്‍, വൈകുന്നേരം അഞ്ചിനു കായംകുളത്തു നിന്ന് പുറപ്പെടുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍ (56387, 56388) എന്നിവ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിലും ഇന്നു രാവിലെ 5.25 ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന എറണാകുളം- കൊല്ലം മെമു , 11.10ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു എന്നിവ കോട്ടയം, കൊല്ലം സ്റ്റേഷനുകള്‍ക്കിടയിലും ഭാഗികമായി റദ്ദാക്കും. ന്യൂഡല്‍ഹിയിലേക്കുള്ള കേരള, ബംഗളൂരുവിലേക്കുള്ള ഐലന്റ്, തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് എന്നിവ 45 മിനിട്ട് വൈകാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."