HOME
DETAILS

 ​ഗള്‍ഫിലേക്കുള്ള ബാഗേജ് അലവൻസ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്

  
January 16, 2025 | 11:07 AM

Air India Express Increases Baggage Allowance to Gulf

ദുബൈ: ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഗള്‍ഫിലേക്കുള്ള ബാഗേജ് പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഇനി 30 കിലോഗ്രാം ബാഗേജുമായി നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യാനാകും. ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തിലായി.

മുമ്പ് ബാഗേജ് പരിധി 20 കിലോയായിരുന്നു. ബാഗേജ് പരിധി ഉയര്‍ത്തിയത് പ്രവാസികള്‍ക്ക് ആശ്വാസമാകും. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ ബാഗേജ് ആനുകൂല്യം ലഭ്യമാകുക. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്ക് നേരത്തെ 30 കിലോ ബാഗേജ് അനുവദിച്ചിരുന്നു. അതേസമയം നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് 20 കിലോ ബാഗേജ് അലവന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

അതേസമയം, പുതിയ തീരുമാനം അനുസരിച്ച് നാട്ടില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പെട്ടികളിലോ ബാഗുകളിലോ ആയി ബാഗേജ് കൊണ്ടുപോകാം. ചെക്ക് ഇന്‍ ബാഗേജില്‍ കൂടുതല്‍ ബാഗുകള്‍ അനുവദനീയമല്ല. അതേസമയം, പുതിയ മാറ്റം എക്‌സ്പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബാധകമല്ല.

Air India Express has increased its baggage allowance for flights to the Gulf region, offering more convenience to passengers traveling to the Middle East.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് യുഡിഎഫിലുള്ള വിശ്വാസത്തിന് തെളിവ്; കേരള ജനതയ്ക്ക് നന്ദി; രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

'തിരുവനന്തപുരത്തിന് നന്ദി, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം'; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala
  •  4 days ago
No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

നാടും നഗരവും കീഴടക്കി യു.ഡി.എഫ്, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; മൂന്നാം സര്‍ക്കാര്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

Kerala
  •  4 days ago
No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  4 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  4 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  4 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  4 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  4 days ago