വിദ്യാലയങ്ങളിലെ ലഹരി മാഫിയ: ശക്തമായ ജനകീയ കൂട്ടായ്മ അനിവാര്യം
പുത്തനത്താണി: വിദ്യാലയങ്ങളെ ലഹരി മാഫിയകള്‍ വിപണന കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടണ്ടിരിക്കുന്ന അപകടകരമായ സാഹചര്യം നേരിടാന്‍ ശക്തമായ ജനകീയ കൂട്ടായ്മ അനിവാര്യമാണെന്ന് ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന പ്രസിഡണ്ടന്റ് പി. ഉബൈദുള്ള എം.എല്‍.എ. കേരള വിദ്യാര്‍ഥി ലഹരി നിര്‍മാര്‍ജന സംസ്ഥാന കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ അധ്യക്ഷനായി. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
സ്റ്റുഡന്‍സ് വിങ് ഭാരവാഹികളായി യൂസഫ് ഹുദവി എം- മലപ്പുറം (പ്രസി.), അഖിലേഷ്-തിരുവനന്തപുരം, യൂസഫ് സി.ടി- മലപ്പുറം, ജറിന്‍ വര്‍ഗീസ്-കോട്ടയം, ഹഫീസുല്‍ ഹഖ്-തൃശ്ശൂര്‍ (വൈസ്. പ്രസി.), ഫായിസ് വിളഞ്ഞിപുലാന്‍-മലപ്പുറം (ജന. സെക്ര.), കെ. റിസ്‌വാന്‍-മലപ്പുറം (വര്‍ക്കിങ് സെക്ര.), അന്‍സാസ്-പാലക്കാട്, ഉനൈസ്- വയനാട്, മുഹമ്മദ് ശാദില്‍- കോഴിക്കോട്, അന്‍വര്‍ കെ-കാസര്‍കോട്, ഹഫിയ്യ് എം-കണ്ണൂര്‍ (സെക്രട്ടറിമാര്‍), മുഹമ്മദ് ആസിഫ്-കൊല്ലം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."