HOME
DETAILS
MAL
മനോജ് വധം: പ്രതികള്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു
backup
September 02 2016 | 18:09 PM
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്ന 15 പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. തങ്ങള്‍ക്കെതിരെയുള്ള കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളതാണെന്നും വധക്കേസുമായുള്ള അന്വേഷണം സി.ബി.ഐ ഇപ്പോഴും നടത്തുകയാണെന്നും അതിനാല്‍ 180 ദിവസം കഴിഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. കേസിലെ ഒന്നാംപ്രതി വിക്രമന് ഉള്‍പ്പെടെയുള്ളവരാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."