HOME
DETAILS

ഡ്രോൺ ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉള്‍ക്കൊള്ളുന്ന കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭാ യോഗം

  
January 17, 2025 | 2:08 PM

Qatar Cabinet Approves Draft Law Regulating Drone Use

ദോഹ: ഡ്രോൺ ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന കരട് നിയമത്തിന് ഖത്തർ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭ അംഗീകരിച്ച നിയമം തുടർ നടപടികൾക്കായി ശൂറാ കൗൺസിലിന് കൈമാറി. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്‌ദുൽറഹ്‌മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. വ്യോമഗതാഗത സുരക്ഷ, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് ഡ്രോൺ ഉപയോഗത്തിൽ പുതിയ നിയമം കൊണ്ടുവരുന്നത്.

ബന്ധപ്പെട്ട അധികാരികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവചിക്കുക, ഉപയോഗം ആവശ്യമാണെന്ന് ഉറപ്പാക്കുക, ഈ മേഖലയിലെ നവീകരണവും നിക്ഷേപവും സജീവമാക്കുക തുടങ്ങിയവയും പുതിയ കരട് നിയമത്തിൽ ഉൾപ്പെടുന്നതാണ്. രാജ്യത്തിന്റെ ടൂറിസം മേഖലയിലെ കുതിപ്പിന് വഴിയൊരുക്കുന്ന ശ്രദ്ധേയമായ നിർദേശത്തിനും മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പുരാവസ്തു, ചരിത്ര, പ്രകൃതി, കാലാവസ്ഥ, പാരിസ്ഥിതിക സവിശേഷതകളുള്ള മേഖലകളെ വേർതിരിക്കുന്നത് സംബന്ധിച്ച കരട് നിർദേശത്തിനാണ് അംഗീകാരം നൽകിയത്. സ്ഥലങ്ങളുടെ സവിശേഷത അനുസരിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ വിനോസഞ്ചാര കേന്ദ്രമാക്കി തരംതിരിക്കാൻ ഇത് അനുവദിക്കും.

Qatar's Cabinet has approved a draft law outlining regulations for drone usage in the country, marking a significant step towards ensuring safe and responsible drone operations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മടങ്ങിവരവിൽ വീണ്ടും വിധി വില്ലനായി; പരിശീലനത്തിനിടെ പരുക്ക്, കണ്ണീരോടെ പന്ത് കളം വിടുന്നു

Cricket
  •  19 hours ago
No Image

മിനിറ്റുകൾ കൊണ്ട് എത്തേണ്ട ദൂരം, പിന്നിട്ടത് 16 വർഷം; 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ ഒടുവിൽ ഉടമയുടെ കൈകളിൽ

International
  •  19 hours ago
No Image

രാഹുലിനെതിരെ നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍

Kerala
  •  19 hours ago
No Image

ജാമ്യമില്ല, രാഹുല്‍ റിമാന്‍ഡില്‍; ജയിലിലേക്ക് മാറ്റും 

Kerala
  •  20 hours ago
No Image

ട്രംപിന് ഗ്രീൻലാൻഡ് വേണം, പക്ഷേ ജനങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യം! അധിനിവേശ നീക്കത്തിനെതിരെ ദ്വീപ് ഉണരുന്നു

International
  •  20 hours ago
No Image

മഹാരാഷ്ട്രയില്‍ പോക്‌സോ കേസ് പ്രതിയെ കൗണ്‍സിലറാക്കി ബി.ജെ.പി 

National
  •  20 hours ago
No Image

15 പവൻ കവർന്ന കള്ളൻ 10 പവൻ അടുക്കളയിൽ മറന്നുവെച്ചു; മാറനല്ലൂരിൽ നാലു മാസത്തിനിടെ നഷ്ടപ്പെട്ടത് ഒരുകോടിയിലധികം രൂപ

Kerala
  •  20 hours ago
No Image

ഗർഭം ധരിപ്പിച്ചാൽ ലക്ഷങ്ങൾ വാ​ഗ്ദാനം; യുവാക്കളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

National
  •  20 hours ago
No Image

രാഹുലിനെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു, ജനറല്‍ ആശുപത്രി വളപ്പില്‍ ഡി.വൈ.എഫ്.ഐ-യുവമോര്‍ച്ച പ്രതിഷേധം

Kerala
  •  20 hours ago
No Image

കുട്ടികളുടേയും സ്ത്രീകളുടേയും എ.ഐ അശ്ലീല ചിത്രങ്ങള്‍; 600 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്, 3500 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തു

National
  •  21 hours ago