HOME
DETAILS

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

  
Web Desk
January 19 2025 | 09:01 AM

Gaza Ceasefire Set to Begin After Hamas Provides Prisoner List123

ഗസ്സ: ആശങ്കകള്‍ക്ക് വിരാമമാവുന്നു. മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരപട്ടിക ഹമാസ് കൈമാറി. പിന്നാലെ ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണിക്ക് പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇതുവരെ നടപ്പായിരുന്നില്ല. കരാര്‍ നടപ്പാക്കുന്നതിന് തടസ്സവാദങ്ങളുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ബന്ദികളുടെ പേര് വിവരം പുറത്തു വിടുന്നത് വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്നായിരുന്നു വാദം. 

അതേസമയം, സാങ്കേതിക കാരണങ്ങള്‍ മൂലമാണ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക കൈമാറുന്നത് വൈകിയതെന്നാണ് ഹമാസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്നും ഹമാസ് അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ വൈകിയതോടെ ഇസ്‌റാഈല്‍ ഗസ്സയില്‍ പതിന്മടങ്ങ് ആക്രമണമാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ അഴിച്ചു വിട്ടത്. ഗസ്സ സിറ്റിയില്‍ മാത്രം ചുരുങ്ങിയത് മൂന്ന് ഫലസ്തീനികളേയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമണങ്ങള്‍ തുടരുന്നതിനെ ന്യായീകരിച്ച് ഇസ്‌റാഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗിരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിച്ചില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇനിയും കൈമാറിയിട്ടില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇസ്‌റാഈല്‍ ഇപ്പോഴും ഗസ്സയില്‍ ആക്രമണം തുടരുകയാണെന്നാണ് ഡാനിയല്‍ ഹാഗാരി ആക്രമണങ്ങളെ ന്യായീകരിച്ചിറക്കിയ പ്രസ്താവന. 

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍കാലികം മാത്രമാണെന്നും അനിവാര്യമെങ്കില്‍ യു.എസിന്റെ സഹായത്തോടെ യുദ്ധം തുടരാന്‍ ഇസ്‌റാഈലിന് അവകാശമുണ്ടെന്നും നേരത്തെ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു.  വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞ സമയത്തിന് തൊട്ടുമുമ്പായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഭീഷണി. 

മൂന്ന് ബന്ദികളെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുക. പകരമായി 95 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കും. 2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ 46,899 പേരാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ മാത്രമാണ് ഇത്. 110,725 പേര്‍ക്ക് പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  3 days ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  3 days ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  3 days ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  3 days ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  3 days ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  3 days ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  3 days ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  3 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  3 days ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  3 days ago