HOME
DETAILS

ഡല്‍ഹിക്ക് ആശ്വാസമായി ചൂട്,താപനിലയില്‍ അപ്രതീക്ഷിത വര്‍ധന;  കഠിനമായ തണുപ്പ് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

  
Web Desk
January 20 2025 | 03:01 AM

Delhi Experiences Unseasonal Warmth Hottest Sunday of January Reported

ന്യൂഡല്‍ഹി; ഏറെ നാളുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നേരിയ ചൂടിന്റെ പാളികള്‍. ഈ ജനുവരിയിലെ ഏറ്റവും ചൂടേറിയ ഞായറാഴ്ചയായിരുന്നു കഴിഞ്ഞ ദിവസമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്രതീക്ഷതമായ വര്‍ധനയാണ് താപനിലയില്‍ രേഖപ്പെടുത്തിയത്. ഇന്നലെ താപനില 26.1 ഡിഗ്രി സെല്‍ഷ്യസ് എത്തിയിരുന്നു. ആറ് വര്‍ഷത്തിന് ശേഷം ജനുവരിയില്‍ ആദ്യമായാണ് ഇത്ര ചൂടനുഭവപ്പെടുന്ന ഒരു ഞായറാഴ്ചയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.  

പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള കാറ്റിന്റെ രീതിയിലുണ്ടായ മാറ്റമാണ് അസാധാരണമായ ചൂടിന് കാരണമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) പറഞ്ഞു. ഞായറാഴ്ചത്തെ പരമാവധി താപനില സീസണല്‍ ശരാശരിയേക്കാള്‍ 6.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു, അതേസമയം കുറഞ്ഞത് 9.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു, സാധാരണയേക്കാള്‍ 1.6 ഡിഗ്രി കൂടുതല്‍. പിതാംപുര നഗരത്തിലാണ് ഏറ്റവും ചൂട് രേഖപ്പെടുത്തിയത്.  പരമാവധി 26.8 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 12.1 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഡല്‍ഹി നിവാസികള്‍ക്ക് സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. പരമാവധി താപനില 26 ഉം കുറഞ്ഞത് 11 ഉം ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. പകല്‍ സമയത്ത് തെളിഞ്ഞ ആകാശമായിരിക്കും. അതേസമയം, രാവിലെ മിതമായ മൂടല്‍മഞ്ഞും പുകമഞ്ഞും പ്രതീക്ഷിക്കാം. തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഡല്‍ഹിയില്‍ 13 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം തീവണ്ടികള്‍ വൈകിയിരുന്നു. കഴിഞ്ഞ ദിവസം 41 തീവണ്ടികള്‍ വൈകിയതായി നോര്‍ത്തണ്‍ റയില്‍വേ അറിയിച്ചു. ആകെ 47 തീവണ്ടികളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. ഇതില്‍ 41 തീവണ്ടികള്‍ മൂന്ന് മണിക്കൂറിലധികം വൈകി. ആറു തീവണ്ടികള്‍ പുറപ്പെടാന്‍ വൈകുകയോ അതിന്റെ ഷെഡ്യൂളില്‍ മാറ്റം വരുത്തേണ്ടി വരികയോ ചെയ്തു. യാത്രക്കാര്‍ പുറപ്പെടും മുമ്പ് റെയില്‍വേയുടെ ഔദ്യോഗിക ആപ്പുകള്‍ വഴി ഷെഡ്യൂള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റയില്‍വേ അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതിവില തട്ടിപ്പ്: ആനന്ദകുമാറും പ്രതിയായേക്കും; എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കും

Kerala
  •  2 days ago
No Image

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

'അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപതയില്‍ സര്‍ക്കുലര്‍

Kerala
  •  3 days ago
No Image

പോക്സോ കേസ് ഇരകളിൽ വിഷാദരോഗം- ആത്മഹത്യ ചെയ്തത് 44 അതിജീവിതകൾ

Kerala
  •  3 days ago
No Image

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍

Kerala
  •  3 days ago
No Image

ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം

Kerala
  •  3 days ago
No Image

വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന്‍ കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ

National
  •  3 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍  ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു

Kerala
  •  3 days ago
No Image

ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം

Kerala
  •  3 days ago
No Image

നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം

Kerala
  •  3 days ago