HOME
DETAILS

ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതിക്ക് മരണം വരെ ജീവപര്യന്തം, അന്‍പതിനായിരം രൂപ പിഴ 

  
Web Desk
January 20 2025 | 09:01 AM

Kolkata Sanjay Roy Sentenced to Life Imprisonment in Doctors Rape and Murder Case

കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിക്ക് മരണം വരെ ജീവപര്യന്തം. അന്‍പതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിതാവസാനം വരെ പ്രതി ജയിലില്‍ കഴിയണമെന്നാണ് വിധി. 

 കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. ഏറ്റവും വലിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ജീവപര്യന്തവും നല്‍കുമെന്നാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.

2024 ഓഗസ്റ്റ് ഏഴിനായിരുന്നു ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ത്ഥിനിയായ വനിതാ ഡോക്ടറെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതും.

In the shocking case of the rape and murder of a woman doctor at RG Kar Medical College, the sole accused, Sanjay Roy, has been sentenced to life imprisonment until death. The court also imposed a fine of ₹50,000, stating that the case is exceptionally rare. The judgment mandates that Roy remain in jail for the rest of his life.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  6 days ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  6 days ago
No Image

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  6 days ago
No Image

ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ

uae
  •  6 days ago
No Image

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാ​ഗ് ചെയ്ത 5പേർ റിമാൻഡിൽ

Kerala
  •  6 days ago
No Image

ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി

Kerala
  •  6 days ago
No Image

വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  6 days ago
No Image

പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം

qatar
  •  6 days ago
No Image

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

oman
  •  6 days ago
No Image

കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി

Kuwait
  •  6 days ago