HOME
DETAILS

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം; ഇന്ത്യൻ വനിത ലീഗിൽ പടയോട്ടം തുടങ്ങി മലബാറിയൻസ്

  
January 20, 2025 | 4:22 PM

gokulam fc beat sreebhumi fc in indian womens league

കൊൽക്കത്ത: 2024-25 ഇന്ത്യൻ വനിത ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. ശ്രീഭൂമി എഫ്‌സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഉഗാണ്ടൻ സ്‌ട്രൈക്കർ ഫാസില നാല് ഗോളുകൾ എതിരാളികളുടെ വലയിൽ എത്തിച്ചുകൊണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. 

മത്സരം തുടങ്ങി 17ാം സെക്കൻഡിൽ തന്നെ ഫാസില തന്റെ ഗോളടി മേളം തുടങ്ങി. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. മത്സരത്തിന്റെ 23ാം മിനിറ്റിൽ റിമ്പ ഹൽദാർ ശ്രീഭൂമിക്കായി ഗോൾ നേടി. എന്നാൽ 41ാം മിനിറ്റിൽ ഫാസിലയിലൂടെ ഗോകുലം വീണ്ടും മുന്നിൽ എത്തുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നോടിയായി ശുഭാംഗിയുടെ ഗോളിലൂടെ ഗോകുലം മൂന്നാം ഗോളും സ്വന്തമാക്കി. ഒടുവിൽ ആദ്യ പകുതി 3-1ന് ഗോകുലം മുന്നിൽ എത്തുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 56, 72 എന്നീ മിനിറ്റുകളിൽ ഫാസില ഇരട്ടഗോൾ നേടിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 

ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്നും അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനും ഗോകുലത്തിനു സാധിച്ചു. ജനുവരി 26ന് ഹോപ്സ് ക്ലബ്ബിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ഗോകുലത്തിന്റെ തട്ടകമായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് മാസത്തിനിടെ മൂന്നാമത്തെ മന്ത്രി ഇന്ത്യയിൽ; താലിബാൻ ഭരണകൂടവുമായി ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ

National
  •  4 days ago
No Image

സഞ്ജൗലി പള്ളി തകർക്കാൻ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ; ഡിസംബർ 29നകം പൊളിച്ചില്ലെങ്കിൽ തകർക്കുമെന്ന് ഭീഷണി

National
  •  4 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്: സാജിദ് അക്രം ഹൈദരാബാദിൽ നിന്ന് കുടിയേറിയയാൾ

National
  •  4 days ago
No Image

വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം; ന്യായീകരിച്ച് ജെ.ഡി.യുവും ബി.ജെ.പിയും

National
  •  4 days ago
No Image

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 

Kerala
  •  4 days ago
No Image

കണിയാമ്പറ്റയിൽ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു; പത്ത് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

Kerala
  •  4 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും ശക്തമായ കാറ്റും

Weather
  •  4 days ago
No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  4 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  4 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 days ago