HOME
DETAILS

50 കിലോമീറ്റർ പരിധി; റോഡ് സുരക്ഷയ്ക്കായി സഊദിയിൽ ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ

  
January 20 2025 | 17:01 PM

Saudi Arabia Deploys Advanced Drones for Road Safety

റിയാദ്; റോഡ് സുരക്ഷയ്ക്കായി സഊദിയിൽ ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ. റഡാറുകളും സെൻസറുകളും ക്യാമറകളും ഘടിപ്പിച്ച ഡ്രോണുകൾക്ക് 6,000 മീറ്റർ ഉയരത്തിൽ വരെ പറക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

സഊദി ആഭ്യന്തര മന്ത്രാലയത്തിലെ റോഡ് സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സുരക്ഷ ഉറപ്പാക്കുന്നതിനായി നൂതന സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകളെയാണ് ഉപയോഗിക്കുക. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പൂർണമായും ഇലക്ട്രിക് എൻജിനിൽ പ്രവർത്തിക്കുന്ന ഡ്രോണുകളാണിവയെന്ന് റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക വിഭാഗത്തിലെ കേണൽ അദേൽ അൽ മുതെയ്റി വ്യക്തമാക്കി.

അടിയന്തര സാഹചര്യങ്ങളിൽ റോഡ് സുരക്ഷ വർധിപ്പിക്കാനും, വേഗത്തിൽ പിന്തുണ നൽകാനും ഡ്രോണുകൾക്ക് സാധിക്കും. അതേസമയം, കൂട്ടിമുട്ടലുകൾ ഒഴിവാക്കാനും ലാൻഡിങ്ങിൽ സഹായിക്കുന്നതിനുമായി ഡ്രോണുകളിൽ റഡാറുകളും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ഒപ്റ്റിക്കൽ, തെർമൽ ചിത്രങ്ങളെടുക്കാൻ കഴിയുന്ന 30 എക്‌സ് സൂം ലെൻസുകളുള്ള ഇരട്ട ക്യാമറകളും ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. 50 കിലോമീറ്റർ പരിധിക്കുള്ളിൽ ഉയർന്ന കൃത്യതയോടെ വസ്‌തുക്കളെ തിരിച്ചറിയാനും വിലയിരുത്താനും സാധിക്കുന്ന ക്യാമറകളാണിത്.

കഴിഞ്ഞ ദിവസം സമാപിച്ച ഹജ്ജ് പ്രദർശന-സമ്മേളനത്തിലെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പവിലിയനിൽ പുതിയ ഡ്രോണുകൾ പ്രദർശിപ്പിച്ചിരുന്നു. ഉയർന്ന താപനില, പൊടി, മഴ തുടങ്ങിയ മോശം കാലാവസ്‌ഥകളിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ഡ്രോണുകൾ. ഇവ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും ഹാക്കിങ് പ്രതിരോധിക്കാനുമായി എഇഎസ് 128 എൻക്രിപ്ഷൻ ഉപയോഗിച്ച് ഡ്രോണുകളെ സുരക്ഷിതമാക്കിയിട്ടുണ്ട്.

Saudi Arabia introduces cutting-edge drones with a 50km range to enhance road safety, leveraging innovative technology for traffic monitoring and enforcement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം

International
  •  8 days ago
No Image

ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍

uae
  •  8 days ago
No Image

നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

International
  •  8 days ago
No Image

സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി

National
  •  8 days ago
No Image

'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്

crime
  •  8 days ago
No Image

യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം

uae
  •  8 days ago
No Image

എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്

Kerala
  •  8 days ago
No Image

സ്‌കൈ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

uae
  •  8 days ago
No Image

നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി

International
  •  8 days ago
No Image

ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി

Kerala
  •  8 days ago