HOME
DETAILS

എ.ഐ കമ്പനികൾക്ക് പ്രത്യേക മുദ്ര അവതരിപ്പിച്ച് ദുബൈ

  
January 21, 2025 | 1:48 PM

Dubai Unveils Special Logo for AI Companies

ദുബൈ: ദുബൈയിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനികൾക്ക് അധികൃതർ പ്രത്യേക മുദ്ര അവതരിപ്പിച്ചു. ദുബൈ സർക്കാർ സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതും എ.ഐ സംവിധാനങ്ങൾക്കായി ബിസിനസുകൾക്ക് ആശ്രയിക്കാൻ കഴിയുന്നതുമായ കമ്പനികളെ തിരിച്ചറിയാൻ ഈ മുദ്ര സഹായിക്കും. പ്രധാന പദ്ധതികൾക്ക് യു.എ.ഇ, ദുബൈ സർക്കാർ പങ്കാളിത്തം നേടാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് എ.ഐ മുദ്രയുണ്ടാകണം എന്നും അറിയിച്ചിട്ടുണ്ട്.

ദുബൈയിൽ ലൈസൻസുള്ള എ.ഐയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളോ സേവനങ്ങളോ നൽകുന്ന എല്ലാ കമ്പനികൾക്കും www.dub.ai എന്ന വെബ്സൈറ്റിലൂടെ മുദ്ര സൗജന്യമായി ലഭിക്കുന്നതിന് അപേക്ഷിക്കാം.

എന്നാൽ, മുദ്ര ഒരു ബിസിനസ് ലൈസൻസല്ലെന്നും കമ്പനികൾ ദുബൈയിൽ പ്രവർത്തിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻ്റെ നിർദേശമനുസരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. ദുബൈ സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (ഡി.സി.എ. ഐ) വികസിപ്പിച്ച 'ദുബൈ സീൽ' സർട്ടിഫൈഡ് കമ്പനികൾക്ക് അവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രമോഷനൽ കാമ്പയിനുകളിലും പ്രദർശിപ്പിക്കാനുള്ള അനുവാദമുണ്ടാകും. കൂടാതെ, സീൽ കമ്പനികളുടെ വിശ്വാസ്യത തിരിച്ചറിയാനുള്ള മാർഗമാവുകയും ചെയ്യും.

പ്രത്യേക സീരിയൽ നമ്പറും ക്ലാസിഫിക്കേഷനും ഉൾപ്പെടുന്നതായിരിക്കും എ.ഐ മുദ്ര. കമ്പനികളുടെ പ്ര വർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ.ഐയിൽ വൈദഗ്‌ധ്യമുള്ള ജീവനക്കാരുടെ എ ണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്ടുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം എന്നിങ്ങനെ ആറ് മേഖലകളെ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുന്നതെന്ന് ഡി.സി.എ. ഐ അറിയിച്ചു. എ.ഐ സേവന ദാതാക്കളെ വിലയിരുത്തന്നതിനും എ.ഐ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രത്യേക സീരിയൽ നമ്പറും ക്ലാസിഫിക്കേഷനും ഉൾപ്പെടുന്ന എ.ഐ മുദ്ര, കമ്പനികളുടെ പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ.ഐയിൽ വൈദഗ്‌ധ്യമുള്ള ജീവനക്കാരുടെ എണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്ടുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം തുടങ്ങി ആറ് മേഖലകളെ അടിസ്ഥാനമാക്കി അപേക്ഷകൾ വിലയിരുത്തുമെന്ന് ഡി.സി.എ.ഐ അറിയിച്ചു. എ.ഐ സേവന ദാതാക്കളെ വിലയിരുത്തന്നതിനും എ.ഐ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

എ.ഐ മേഖലയുടെ സാമ്പത്തിക പ്രാധാന്യം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത, സർക്കാർ സ്ഥാപനങ്ങളും സാങ്കേതിക കമ്പനികളും തമ്മിൽ ശക്തമായ ബന്ധം രൂപപ്പെടുത്തുന്നതിലെ പങ്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് അധികൃതർ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

Discover how Dubai is promoting innovation by introducing a unique logo for artificial intelligence companies, fostering growth and recognition in the industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമ്മൂട്ടി മികച്ച നടന്‍; ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമര്‍ശം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

35,000 അടി ഉയരത്തിൽ അതിവേഗ വൈഫൈ; ചരിത്രം സൃഷ്ടിച്ച് സഊദിയ എയർലൈൻസ്

Saudi-arabia
  •  5 days ago
No Image

ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; എമിറേറ്റിൽ വാടകയ്ക്ക് താമസിക്കാനും വീട് വാങ്ങാനും പറ്റിയ പ്രദേശങ്ങൾ ഇവ

uae
  •  5 days ago
No Image

മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

ആഭ്യന്തര കലാപം രൂക്ഷം; ഈ രാജ്യത്തേക്കുള്ള സർവീസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  5 days ago
No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  5 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  5 days ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  5 days ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  5 days ago
No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  5 days ago