HOME
DETAILS

തുർക്കിയിലെ 12 നില റിസോർട്ടിൽ വൻ തീപിടിത്തം; മരണ സംഖ്യ 66 ആയി

  
January 21 2025 | 15:01 PM

Massive fire breaks out at 12-story resort in Turkey The death toll stands at 66

ഇസ്താംബൂള്‍: തുർക്കിയിലെ അങ്കാരയ്ക്കടുത്തുള്ള 12 നില റിസോർട്ടിൽ വൻ തീപിടിത്തം. കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. മരണ സംഖ്യ ഇത് വരെ 66 ആയി ഉയർന്നു. നിരവധി പേർ സാരമായ പരിക്കുകളോടെ കഴിയുകയാണ്. ബഹുനില കെട്ടിടത്തിലെ ​ഗ്രാന്റ് കർത്താൽ എന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നത്. 12-ാം നിലയിലാണ് ഈ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ തീ പെട്ടെന്ന് മറ്റു നിലകളിലേക്കും പടർന്നുകയറുകയായിരുന്നു. 

സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികൾ കയറുപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെടാനായി ചിലർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം തീ പിടിത്തത്തിനു കാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. 

മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ ഭയപ്പെടുന്നു. കെട്ടിടം തകരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തീപിടിത്തമുണ്ടായപ്പോൾ ഹോട്ടലിൽ ഫയർ അലാറം മുഴങ്ങിയില്ലെന്നും സ്മോക്ക് ഡിറ്റക്ടറുകൾ പ്രവർത്തിച്ചില്ലെന്നും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ‌

അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ എക്‌സിൽ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ആറ് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി യിൽമാസ് ടുങ്ക് അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Kerala Gold Rate Updates | ഒന്ന് കിതച്ചു തളർന്നില്ല, ദേ പിന്നേം കുതിച്ച് സ്വർണം

Business
  •  a day ago
No Image

ദുബൈയിൽ 115 കിലോമീറ്റർ നഗ്നപാദനായി ഓടി മലയാളി യുവാവ്; ഓട്ടം പരിസ്ഥിതിയിലേക്കും ആരോ​ഗ്യത്തിലേക്കും ലോകശ്രദ്ധ ക്ഷണിക്കാൻ

uae
  •  a day ago
No Image

ഡല്‍ഹിയില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം

National
  •  a day ago
No Image

ചെയർമാൻ - കോൺട്രാക്ടർ ഉടക്ക്; പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ് വൈകുന്നു

Kerala
  •  a day ago
No Image

കൊച്ചി മെട്രോയിൽ മദ്യക്കച്ചവടം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം

Kerala
  •  a day ago
No Image

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്‌കൂളുകള്‍; പ്രതിസന്ധി

Kerala
  •  a day ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

Kerala
  •  a day ago
No Image

UAE Weather Update: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, ഇരുണ്ട മേഘങ്ങളെ പ്രതീക്ഷിക്കാം

uae
  •  a day ago
No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  2 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  2 days ago