HOME
DETAILS

മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ നീട്ടി സുപ്രീം കോടതി

  
Shaheer
January 22 2025 | 13:01 PM

Supreme Court extends stay on survey of Mathura Shahi Eid Gah Masjid

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന ഡല്‍ഹിക്കടുത്തുള്ള യു.പി നഗരമായ മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ വീണ്ടും നീട്ടി സുപ്രീം കോടതി. 2023 ഡിസംബര്‍ 14നാണ് അലഹബാദ് ഹൈക്കോടതി പള്ളിയില്‍ സര്‍വേയ്ക്ക് ഉത്തരവിട്ടത്. മസ്ജിദില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ ഹിന്ദുത്വ സംഘടന കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി സര്‍വേക്ക് അനുമതി നല്‍കിയത്. 

അതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഈ വിധിയാണിപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നീട്ടിയത്. ഹര്‍ജികള്‍ ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഈദ്ഗാഹ് മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അതില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു്ത്വ സംഘടന രംഗത്തുവന്നതോടെയാണ്, മുഗള്‍ രാജാക്കന്‍മാരുടെ കാലത്ത് നിര്‍മിച്ച മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ് വിവാദത്തിലായത്. 

നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ അഭിഭാഷകസംഘം നടത്തിയ സര്‍വേയുടെ അതേമാതൃകയിലുള്ള സര്‍വേ ആയിരിക്കും ഷാഹി ഈദ്ഗാഹ് മസ്ജിദിലും നടക്കുക.

മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത്. 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 166970 കാലത്ത് മസ്ജിദ് പണിഞ്ഞതെന്നാണ് ഹൈന്ദവ വിഭാഗത്തിന്റെ വാദം. പള്ളിസമുച്ചയം പൊളിച്ച് അവിടെ തങ്ങള്‍ക്ക് ആരാധന നടത്താന്‍ അവസരം നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  2 days ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  2 days ago
No Image

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

Kerala
  •  2 days ago
No Image

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ​ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും

Football
  •  2 days ago
No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  2 days ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  2 days ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  2 days ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  2 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  2 days ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  2 days ago