HOME
DETAILS
MAL
മൂന്ന് ദിവസം ശുദ്ധജല വിതരണം തടസപ്പെടും
backup
September 02 2016 | 19:09 PM
കൊടുങ്ങല്ലൂര്‍: വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനില്‍ ചോര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂരിന്റെ തീരമേഖലയില്‍ മൂന്ന് ദിവസം ശുദ്ധജല വിതരണം തടസപ്പെടും. ചാലക്കുടി വൈന്തലയിലെ ജലശുദ്ധീകരണശാലയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പെപ്പായ ഗ്രാവിറ്റി ലൈനിലാണ് അനിയന്ത്രിതമായ ചോര്‍ച്ച കാണപ്പെട്ടിട്ടുള്ളത്. മാള നെയ്തക്കുടി പാലത്തിന് സമീപം പൈപ്പില്‍ കണ്ടെത്തിയ ചോര്‍ച്ച അടക്കുന്നതിനായുള്ള അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ തിങ്കള്‍വരെ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മേത്തല സോണ്‍, എറിയാട്,എടവിലങ്ങ് പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം മുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."