ദേശീയ പണിമുടക്ക്; ജില്ലയില്‍ പൂര്‍ണം
കയ്പമംഗലം: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തീരദേശത്ത് സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. കയ്പമംഗലത്ത് നടന്ന പ്രകടനം കാളമുറിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം.അഹമ്മദ് ഉദ്ഘാടനംചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.ഡി സുരേഷ് മാസ്റ്റര്‍ അധ്യക്ഷനായി. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ എം.എസ് സിദ്ദീഖ്, അജിത്ത് കൃഷ്ണന്‍, പി.സി.മനോജ്, ടി.വി.സുരേഷ്, പി.എ.ഷെജീര്‍, ബി.എസ്.ശക്തീധരന്‍, വി.ആര്‍.ഷൈന്‍ എന്നിവര്‍ സംസാരിച്ചു. ചെന്ത്രാപ്പിന്നിയില്‍ നടന്ന പൊതുയോഗം അഡ്വ. വി.കെ ജ്യോതി പ്രകാശ് ഉദ്ഘാടനംചെയ്തു. സി.ബി അബ്ദുള്‍ സമദ് അധ്യക്ഷനായി. എം.യു.ഉമറുല്‍ ഫാറൂഖ്, എം.കെ.ഫല്‍ഗുണന്‍, പ്രശോഭിത അടിപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി: സംയുക്ത ട്രേഡ് യൂനിയനുകളുടെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ പ്രകടനം നടത്തി. താലൂക്ക് ഓഫിസിന് മുന്നില്‍ നടന്ന സമാപന പൊതുസമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ഒ.ആര്‍ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. തോമാസ്.എം.മാത്യു, സി വേണുഗോപാലന്‍, എസ് സാവിത്രി, സി.ആര്‍ രാധാകൃഷ്ണന്‍, സി.എം അബ്ദുള്ള, കെ.എ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാള: അന്നമനട, പുത്തന്‍ചിറ, കുഴൂര്‍, പൊയ്യ, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലും അഖിലേന്ത്യാ പണിമുടക്ക് പൂര്‍ണമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി. സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ മാളയില്‍ പ്രകടനം നടത്തി. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.വി വസന്ത്കുമാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ കമ്മിറ്റി സെക്രട്ടറി സി.ആര്‍ പുരുഷോത്തമന്‍ അധ്യക്ഷനായി. ജോയ് കോട്ടമുറി, എം.എസ് മുനീര്‍, ടി.എം ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
തൃപ്രയാര്‍: ദേശിയ പണിമുടക്ക് തൃപ്രയാര്‍, ചേറ്റുവ,വാടാനപ്പള്ളി മേഖലകളില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. പണിമുടക്കിന്റെ ഭാഗമായി അപൂര്‍വം ചിക പ്രൈവറ്റ് വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ സര്‍വിസ് നടത്തിയില്ല. മണപ്പൂറത്ത് കടകളും, സ്‌കൂളുകളും ,സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. പണിമുടക്കിനെ വിവിധ ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ പ്രകടനങ്ങള്‍ നടത്തി. പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററില്‍ നിന്നും തൃപ്രയാര്‍ കിഴക്കേനടവരെ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. കെ.കെ ജോഷിബാബു, കെ.സി ബൈജു, പ്രകാശന്‍ പള്ളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍: ദേശീയ പണിമുടക്ക് കൊടുങ്ങല്ലൂര്‍ മേഖലയില്‍ പൂര്‍ണം. വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കിനെ തുടര്‍ന്ന് മേഖലയില്‍ ജനജീവിതം സ്തംഭിച്ചു.
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ബസുകളൊന്നും തന്നെ സര്‍വിസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫിസുകളും, വിദ്യാലയങ്ങളും വിവിധ പൊതുമേഖല സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത സമര സമിതി കൊടുങ്ങല്ലൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി വേണു വെണ്ണറ അധ്യക്ഷനായി. അഡ്വ:വിആര്‍ സുനില്‍കുമാര്‍, സി.സി വിപിന്‍ ചന്ദ്രന്‍, ഒ.എ സുകുമാരന്‍, എ.വി ബെന്നി, കെ.എന്‍ രാമന്‍, എന്‍.എസ് ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു.
എരുമപ്പെട്ടി: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്‍ എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി. പൊതുയോഗം സി.ഐ.ടിയു ജില്ലാ കമ്മിറ്റി അംഗം യു.കെ മണി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി യൂനിറ്റ് പ്രസിഡന്റ് ടി.കെ ദേവസി അധ്യക്ഷനായി. സംയുക്ത ട്രേഡ് യൂനിയന്‍ പഞ്ചായത്ത് കണ്‍വീനര്‍ കെ.എം അഷറഫ്, എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം കെ ശങ്കരനാരായണന്‍,സി.കെ നാരായണന്‍, ഒ.ബി സുബ്രഹ്മണ്യന്‍, പി.ടി ദേവസി, സി.വി ബേബി എന്നിവര്‍ സംസാരിച്ചു. കടങ്ങോട് പഞ്ചായത്തില്‍ നടത്തിയ പ്രകനത്തിന് സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ഇ ബാബു, രമണി രാജന്‍, സൗമ്യ സുരേഷ്, ടി.പി ജോസ്, സി.കെ മണി, ശശി ശേഖരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
കുന്നംകുളം: ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് കുന്നംകുളത്ത് പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. അപൂര്‍വമായി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെന്നതൊഴിച്ച് നിര്‍ത്തിയാല്‍ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. നഗരത്തില്‍ ഓട്ടോറിക്ഷ, ടാക്‌സി, കൈവണ്ടികളുള്‍പടേയുള്ള തൊഴിലാളികള്‍ പൂര്‍ണമായും പണിമുടക്കില്‍ അണിചേര്‍ന്നു.
മത്സ്യമാര്‍ക്കറ്റും രാവിലെ പ്രവര്‍ത്തിച്ചില്ല. രാവിലെ 10 മണിക്ക് നഗരത്തില്‍ സംയുക്ത തൊഴിലാളിസംഘടനളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് തൃശൂര്‍ റോഡ് ടാക്‌സിപാര്‍ക്കിന് സമീപം നടന്ന പൊതുയോഗം സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി.ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
വി.എ ദിനമണി അധ്യക്ഷനായി. കെ.എ അസീസ്, അഡ്വ. സി.ബി രാജീവ്, സി.എ രവി, അഡ്വ. മാത്യു ചാക്കപ്പന്‍, കെ.വി ഗീവര്‍, കെ.പി പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."