HOME
DETAILS

മുസ്ലിംകള്‍ക്കെതിരേ വിദ്വേഷം പ്രസംഗിച്ച ബി.ജെ.പി നേതാവ് നസിയ ഇലാഹി ഖാനെതിരേ കര്‍ണാടകയില്‍ കേസ്

  
Muqthar
January 23 2025 | 02:01 AM

Hate speech Case filed against BJP leader Nazia Elahi Khan in Karnataka

ബംഗളൂരു: മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി ദേശീയ വക്താവും ന്യൂനപക്ഷ മോര്‍ച്ച നേതാവുമായ നാസിയ ഇലാഹി ഖാനെതിരേ ബെലഗാവി പൊലിസ് കേസെടുത്തു. ജനുവരി 19ന് സുലേഭാവിയില്‍ ഹിന്ദുത്വ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കവെ നടത്തിയ പ്രസംഗത്തിലാണ് നാസിയ ഇലാഹി ഖാന്‍ മുസ്്‌ലിംകള്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. നസിയ ഇലാഹിക്കെതിരേ ബെലഗാവിയില്‍ വന്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ പ്രചാരണത്തിനിടെ മുസ്ലിംകളെ ലക്ഷ്യംവച്ച് വിദ്വേഷം പ്രസംഗം നടത്തിയതിന്റെ പേരില്‍ നാസിയ ഇലാഹി ഖാനെതിരെ പൗരാവകാശ സംഘടനയായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സി.ജെ.പി) ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ആര്‍. ആലീസ് വാസിന് പരാതി നല്‍കിയിരുന്നു.  മുസ്‌ലിംകളോട് നല്ലത് എന്ത് പറഞ്ഞാലും അനുസരിക്കില്ലെന്നും എന്നാല്‍ ബലാത്സംഗം ചെയ്യാന്‍ പറഞ്ഞാല്‍ ഉടന്‍ അത് ചെയ്യുമെന്നതുള്‍പ്പെടെയുള്ള പരാമര്‍ശത്തിനെതിരേയാണ് പരാതി.

ഈ മാസം അഞ്ചിന് ഡല്‍ഹിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു വിദ്വേഷം പ്രസംഗിച്ചത്. പ്രസംഗം ബി.എന്‍.എസ് വകുപ്പ് പ്രകാരം മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. വിദ്വേഷപ്രസംഗം പതിവാക്കിയ നാസിയക്കെതിരേ നേരത്തെയും വിവിധ പരാതികള്‍ നിലവിലുണ്ട്. ഇതിന് പുറമെയാണ് കര്‍ണാടക പോലീസിന്റെ നടപടി.

Hate speech: Case filed against BJP leader Nazia Elahi Khan in Karnataka



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  a day ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  a day ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  a day ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  a day ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  a day ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  a day ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  2 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  2 days ago