HOME
DETAILS

'സയണിസ്റ്റ് അധിനിവേശത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിച്ചിരിക്കുന്നു നമ്മൾ' അബൂ ഉബൈദയുടെ വാക്കുകൾ 

  
Farzana
January 23 2025 | 05:01 AM

Gaza Celebrates Freedom 471 Days of Resistance Against Zionist Occupation - Aaqsa Storm

ഗസ്സ സ്വാതന്ത്ര്യത്തിന്റെ കിരീടമണിഞ്ഞിരിക്കുന്നു. അനുഗ്രഹിക്കപ്പെട്ട ജറൂസലേം നിവാസികളേ..അധിനിവേശ വെസ്റ്റ്ബാങ്കിലെ ധീരപോരാളികളേ സയണിസ്റ്റ് തടവറകളിൽ കഴിയുന്ന പ്രിയ സഹോദരരേ അറബ് ലോകത്തേയും ഇസ്‌ലാമിക സമൂഹത്തിലേയും ഞങ്ങളുടെ പ്രിയപ്പെട്ടവരേ ദൈവത്തിന്റെ രക്ഷയും സമാധാനവും നിങ്ങളിൽ വർഷിക്കട്ടെ. 

സയണിസ്റ്റ് അധിനിവേശത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിച്ച, സ്വതന്ത്ര ഫലസ്തീൻ എന്ന മുദ്രവാക്യത്തെ ആളിപ്പടർത്തിയ ചരിത്രപരമായ തൂഫാനുൽ അഖ്‌സ ഇന്നേക്ക് 471 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. അധിനിവേശകരുടെ നാശത്തിന്റെ പാതയിലാണ് അവരിപ്പോൾ. ശക്തമായ നിശ്ചയദാർഢ്യം കൊണ്ട് പുതുചരിത്രം രചിച്ച് ഫലസ്തീനികൾ അവരെ തകർത്തെറിഞ്ഞിരിക്കുന്നു. അവരുടെ എല്ലാ വ്യാമോഹങ്ങളേയും പാഴിലാക്കിയിരിക്കുന്നു. അനേകായിരം പോരാളികളെയാണ് നാടിന്റെ സ്വാതന്ത്ര്യത്തിനായി ഈ ജനത ഇക്കാലയളവിൽ അല്ലാഹുവിന്റെ മാർഗത്തിൽ സമർപ്പിച്ചിരിക്കുന്നത്. 

പ്രിയപ്പെട്ടവരേ, നിങ്ങൾ ഒഴുക്കിയ രക്തവും സമർപ്പിച്ച ത്യാഗങ്ങളും ഒന്നും വെറുതെയാവില്ല. വാക്കുകൾക്കതീതമായത്രയും മഹത്തായ കാര്യമാണ് നിങ്ങൾ ചെയ്തത്. ഈ 471 ദിവസങ്ങളിൽ സ്വാതന്ത്ര്യത്തിനായചരിത്രമിന്നോളം കാണാത്ത ത്യാഗങ്ങളാണ് നമ്മുടെ ജനങ്ങൾ സഹിച്ചത്. ഏറ്റവും പ്രിയപ്പെട്ടവരെ നിങ്ങളുടെ വീടുകളടക്കം ഇന്നോളമുള്ള മുഴുവൻ സമ്പാദ്യങ്ങളും ഈ മാർഗത്തിൽ നിങ്ങൾ സമർപ്പിച്ചു.അസാധ്യമെന്ന് വിധിയെഴുതിയ സന്നിഗ്ദ ഘട്ടങ്ങളിൽ പോലും നിങ്ങൾ കാണിച്ച ത്യാഗവും മനസാന്നിധ്യവും അതുല്യമാണ് സഹോദരരേ. 

 'എന്നിട്ട് അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങൾക്ക് നേരിട്ട യാതൊന്നു കൊണ്ടും അവർ തളർന്നില്ല. അവർ ദൗർബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്‌നേഹിക്കുന്നു'.നിങ്ങളെക്കുറിച്ച് തന്നെയാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്. 

'നമ്മൾ പിടിക്കപ്പെട്ടു പോയല്ലോ' എന്ന് ജനം ഒന്നടങ്കം പറഞ്ഞപ്പോൾ 'ഒരിക്കലുമില്ല, എന്നോടൊപ്പം എന്റെ റബ്ബുണ്ട്' എന്ന് പ്രഖ്യാപിച്ച മൂസാ നബി (അ)യെ ആണ് നിങ്ങൾ പ്രതിനിധീകരിച്ചിരിക്കുന്നത്. ഗുഹയിൽ വച്ച് തന്റെ സുഹൃത്തിനോട് 'ദുഃഖിക്കേണ്ട അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്നു പറഞ്ഞ പ്രവാചകൻ (സ) യുടെപാതയാണ് നിങ്ങൾ പിൻപറ്റിയിരിക്കുന്നത്. 'അപ്പോൾ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങൾ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിൻബലം നൽകുകയും, സത്യനിഷേധികളുടെ വാക്കിനെ അവൻ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു'. എന്ന് റസൂൽ (സ) പറഞ്ഞുവെച്ച ഒരു സന്തോഷവാർത്തയാണ് നിങ്ങളിലൂടെ പുലർന്നിരിക്കുന്നത്'

ഇസ്‌ലാമിക സമൂഹത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട ഗസ്സാ നിവാസികൾക്ക് വിജയാശംസകൾ നേരുന്നു. ഫലസ്തീനികളുടെ ചരിത്രത്തിലെ നാഴികക്കല്ലാണിത്. ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ പോരാളികൾക്ക് അഭിമാനകരമാം വിധം മാതൃകകളാണ് നിങ്ങൾ. നിങ്ങളുടെ കരളുറപ്പും പോരാട്ടവീര്യവും ശത്രുക്കളെയും അവരുടെ പിണിയാളുകളെയും തകർത്തെറിഞ്ഞിരിക്കുകയാണ്.

പ്രിയരേ, അല്ലാഹു അവന്റെ പ്രകാശം നമ്മുടെ മേൽ ചൊരിഞ്ഞിരിക്കുകയാണ്. പ്രിയപ്പെട്ടവർക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാർശ പുണ്യവാന്മാരായ ശുഹദാക്കളാൽ നമ്മുടെ വീടുകളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. മസ്ജിദുൽ അഖ്‌സയിൽ വീണ ഓരോ കല്ലിലും ഗസ്സയിലെ രക്തസാക്ഷികളായ സ്ത്രീ പുരുഷന്മാരുടെ പേരുകൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാവും. നിങ്ങൾ ഒഴുക്കിയ ഓരോ രക്തകണങ്ങളും പ്രിയപ്പെട്ടവരേ, അല്ലാഹുവിങ്കൽ എത്രയോ വിലയേറിയതാണ്. 

പ്രിയ ഫലസ്തീനികളേ, ഗസ്സയിലാണ് തൂഫാനുൽ അഖ്‌സ തുടക്കമിട്ടത്. എന്നാൽ അത് ഈ പ്രദേശത്തിന്റെ തന്നെ പ്രതിച്ഛായ മാറ്റിയിരിക്കുന്നു. മാത്രമല്ല അധിനിവേശത്തോടുള്ള പോരാട്ടത്തിന് പുതിയ സമവാക്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഈ പോരാട്ടത്തിൽ ശക്തമായ പ്രഹരമാണ് അധിനിവേശ ശക്തികൾക്കേറ്റത്. അവരുടെ ആയിരക്കണക്കിന് പടക്കോപ്പുകൾ തകർന്ന് ഒരുപാട് സൈനികരെ അവർക്ക് നഷ്ടമായി.  അവരുടെ സുരക്ഷാ കവചങ്ങൾ തരിപ്പണമായി. പിടിച്ചടക്കിയ പ്രദേശങ്ങളിൽ നിന്ന് അവർക്ക് പിന്മാറേണ്ടി വന്നു. കടലിൽ ഉപരോധിക്കപ്പെടുകയും സഹായമഭ്യർത്ഥിക്കേണ്ടി വരികയും ചെയ്തു. കാണുക ഒരു നെറികെട്ട രാഷ്ട്രത്തിന്റെ പരിണതി ആണിതെല്ലാം.

ഇവരുടെ പിന്നിലുള്ള വൻശക്തികളുടെ വൃത്തികെട്ട മുഖവും അനാവരണം ചെയ്യപ്പെട്ടു. ഒന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. അവർ ഞങ്ങളുടെ മണ്ണിൽ അധിനിവേശം തുടർന്നാൽ ബാധിക്കുന്നത് മുഴുവൻ ലോകത്തെയുമായിരിക്കും. സയണിസ്റ്റുകൾക്കും അവരുടെ സന്തതസഹചാരികൾക്കും ഗസ്സയിലെ അതിക്രമങ്ങൾക്ക് നേരെ മൗനം പാലിച്ച ആഗോള സമൂഹത്തിനും വൻ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

പ്രിയ ഫലസ്തീനികളേ, ബന്ദി കൈമാറ്റവും വെടി നിർത്തലും പ്രാബല്യത്തിൽ വരുത്താനുള്ള കരാറിന്റെ പശ്ചാത്തലത്തിൽ താഴെ പറയുന്ന കാര്യങ്ങൾ നാം ഊന്നിപ്പറയുകയാണ്:

ഒന്നാമതായി, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ നമ്മൾ കഴിഞ്ഞ 15 മാസവും ഗസ്സയുടെ ഓരോ ഇടങ്ങളിലും ശക്തമായി പോരാടി. അസാധ്യമെന്ന് ലോകം വിധിയെഴുതിയ പലതിനും വടക്കൻ ഗസ്സയിലും ബൈത്ത് ഹാനൂനിലും ജബലിയയിലും റഫയിലും ലോകം സാക്ഷ്യം വഹിച്ചു. നാളിതുവരെയും പരാജയം രുചിച്ചു കൊണ്ടിരിക്കുകയായിരുന്നു അധിനിവേശകർ. സൈനിക ശേഷിയുടെ കരുത്തുമായല്ല ഞങ്ങൾ യുദ്ധക്കളത്തിലിറങ്ങിയത്. ശക്തിയിൽ ഞങ്ങൾ എത്രയോ പിന്നിലായിരുന്നു. അതിക്രൂരന്മാരായ യാതൊരു യുദ്ധ മര്യാദകളും പാലിക്കാത്ത ധാർമികതയും മനുഷ്യത്വവുമില്ലാത്ത ദുഷ്ട സംഘത്തോടാണ് ഞങ്ങൾ യുദ്ധം ചെയ്തത്. വിശ്വാസദാർഢ്യത്തിന്റെ കരുത്തിൽ സത്യത്തിലുറച്ചു നിന്ന് ഞങ്ങൾ അവരോട് പോരാടി.  ശത്രുവിനെ സഹായിക്കാനും അവർക്ക് ആയുധങ്ങൾ നൽകാനും സജ്ജീകരണങ്ങൾ ഒരുക്കാനും വൻശക്തികൾ കൂടെയുണ്ടായിരുന്നു. അക്ഷരാർഥത്തിൽ സംഹാരത്ണ്ഡവമായുകയായിരുന്നു കഴിഞ്ഞ 15 മാസമായി ശത്രുക്കൾ. 

ഇങ്ങനെ സർവ്വവിധത്തിലും ആക്രമിക്കപ്പെടുമ്പോഴും ബന്ദികളുടെ സുരക്ഷ ഞങ്ങൾ ഉറപ്പുവരുത്തി. അതിനിടെ അവരുടെ തന്നെ ആളുകളായ ബന്ദകളേയും അവർ കൊന്നു. കുറെയധികം പേരെ ഞങ്ങൾ രക്ഷപ്പെടുത്തി. 


തീർച്ചയായും ഈ യുദ്ധം വരും തലമുറയെ ആവേശഭരിതരാക്കുന്ന ഇതിഹാസകാവ്യം തന്നെയാണ് . അധിനിവേശകരെ തുരത്തിയോടിച്ച ഈ യുദ്ധം എക്കാലവും നമ്മുടെ പോരാളികൾക്ക് അഭിമാനമായി നിലകൊള്ളും. 
തൂഫാനുൽ അഖ്‌സ എന്ന ഈ യുദ്ധത്തിൽ മുൻപ് സൂചിപ്പിച്ചതുപോലെ ഒരുപാട് ശുഹദാക്കളുടെ സംഘത്തെ തന്നെ നാം സമർപ്പിച്ചിരിക്കുകയാണ്. സംഘടനയുടെ രാഷ്ട്രീയകാര്യ മേധാവിയായിരുന്ന ശഹീദ് ഇസ്മായിൽ ഹനിയ്യ, ശഹീദ് സ്വാലിഹ് ആറൂരി, ഗസ്സയുടെ നായകൻ യഹിയ സിൻവാർ. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ലോകമെമ്പാടും വീര പരിവേഷമുള്ളതായി മാറി. ഹമാസിന്റെയും അൽ ഖസ്സാം ബ്രിഗേഡ്‌സിന്റെയും നേതൃത്വങ്ങൾ, പ്രതിരോധത്തെ അത്രമേൽ പുൽകിയ ഫലസ്തീനിലെ ഓരോ മനുഷ്യനും ഈ രക്തസാക്ഷിത്വ മാർഗത്തിൽ ഞങ്ങൾ സമർപ്പിച്ചവരാണ്.

രണ്ടാമതായി, രൂപീകരിക്കപ്പെടുന്ന എല്ലാ സ്ട്രാറ്റജികളും പദ്ധതികളും ഇവരുടെ ശത്രുതയും വെറിയും അവസാനിപ്പിക്കാനും ഞങ്ങളുടെ മണ്ണിൽ നിന്ന് ഇവരെ പുറത്താക്കാനും പോന്നതാവണം. 

തൂഫാനുൽ അഖ്‌സയുടെ ഭാഗമായി ഈ ക്ഷുദ്ര ജീവികൾ വലിയ ബോംബ് വർഷമാണ് ബൈത്തുൽ മഖ്ദിസിന്റെ പരിസരപ്രദേശങ്ങളിലും ഫലസ്തീനിന്റെ അയൽനാടുകളിലും നടത്തിയത്. അഭിമാനത്തോടെ നിലയുറപ്പിച്ച വെസ്റ്റ് ബാങ്കിലെ ധീര മുജാഹിദുകൾക്ക് അഭിവാദ്യങ്ങൾ. അവിടെയുള്ള നമ്മുടെ മുഴുവൻ ആളുകൾക്കും നാം അഭിവാദ്യങ്ങൾ നേരുകയാണ്. ഈ അവസരത്തിൽ വെസ്റ്റ് ബാങ്കിലെ പ്രിയപ്പെട്ടവരോട് പറയാനുള്ളത്, ശത്രുവിന്റെ വരാനിരിക്കുന്ന കടന്നു കയറ്റത്തെ നേരിടാൻ നിങ്ങൾ സജ്ജമാവണം എന്നാണ്.

മൂന്നാമതായി, സയണിസ്റ്റുകളോട് വംശഹത്യ അവസാനിപ്പിക്കാൻ നാളുകളായി ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമായിരുന്നു. നെതന്യാഹുവിന്റെ ശിങ്കിടികളും അയാളുടെ സ്വേച്ഛാധിപത്യ വ്യവസ്ഥിതിയും മനസ്സുവെച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ കരാർ വളരെ നേരത്തെ സാധ്യമാകുമായിരുന്നു. എന്നാൽ അയാൾ സാധ്യമാവുന്നയത്ര നശീകരണം നടത്താനും വംശഹത്യ നടത്താനുമുള്ള നിലപാടിൽ ഉറച്ചുനിന്നു.

ബന്ദികളെ കൈമാറ്റം ചെയ്യാനും യുദ്ധം അവസാനിപ്പിക്കാനുള്ള സമയം വേണമെന്നതിന്റെ അടിസ്ഥാനത്തിൽ ഞങ്ങളടക്കമുള്ള ഫലസ്തീനിലെ മുഴുവൻ പ്രതിരോധ സംവിധാനങ്ങളും വെടി നിർത്തലിനുള്ള ഈ കരാറിനെ അംഗീകരിക്കുകയാണ്. ഈ നിബന്ധനയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അവരുടെ ബന്ദികളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും പരസ്പരം കൈമാറുക. കരാർ കാലയളവ് തീർച്ചയായും ഞങ്ങൾ പാലിക്കും. കരാർ പാലനത്തിൽ ശത്രുവിനെ കൃത്യമായി മേൽനോട്ടം വഹിക്കണം എന്ന് എല്ലാ മധ്യസ്ഥരോടും ഞങ്ങൾ ആഹ്വാനം ചെയ്യുകയാണ്.

നാലാമതായി, സകല ദുരിതങ്ങളും അനുഭവിച്ചിട്ടുള്ള ഇവിടുത്തെ ജനങ്ങൾക്ക് മനുഷ്യ ജീവന്റെ വില നന്നായറിയാം. കരാർ ചർച്ചകളിൽ പങ്കാളികളായ എല്ലാവർക്കും ഹൃദ്യമായി നന്ദി അറിയിക്കുന്നു. 
യുദ്ധത്തിൽ ഞങ്ങളോടൊപ്പം ചേർന്ന ഇപ്പോഴും കൂടെയുള്ള എല്ലാവരെയും നന്ദിയോടെ ഓർക്കുകയാണ്. പിന്തുണ അറിയിച്ചുകൊണ്ട് മില്യൻ കണക്കിന് സന്ദേശങ്ങളാണ് അൽ ഖസ്സാം ബ്രിഗേഡ്‌സിന് ലഭിച്ചത്. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നാണെങ്കിലും ഞങ്ങളുടെ കൂടെ അണിചേരാം എന്ന് വാഗ്ദത്തം ചെയ്തവരും അക്കൂട്ടത്തിലുണ്ട്. ഗൾഫ് രാജ്യങ്ങൾ മുതൽ പടിഞ്ഞാറൻ രാജ്യങ്ങളിലെ ആളുകൾ പോലും അക്കൂട്ടരിൽ ഉണ്ട്. കഴിഞ്ഞ 15 മാസങ്ങളായി ശത്രുവിനോട് ബഹിഷ്‌കരണം പ്രഖ്യാപിച്ചും ഫലസ്തീൻ പ്രശ്‌നത്തോട് ചേർന്ന് നിൽക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുകയാണ്.

പ്രിയരേ നമ്മൾ ഒന്നാണ്. നിങ്ങളുടെ മുറിവ് ഞങ്ങളുടെയും മുറിവാണ്. നിങ്ങളുടെ വേദന ഞങ്ങളുടേതും കൂടിയാണ്. നിങ്ങളുടെ അതേ പ്രതീക്ഷ തന്നെയാണ് ഞങ്ങൾക്കുമുള്ളത്. അധിനിവേശപ്പട തകർത്തതെല്ലാം നമുക്കൊന്നിച്ച് കെട്ടിപ്പടുക്കണം. വംശഹത്യക്കാലത്ത് ഒന്നിച്ചു നിന്നതുപോലെ ശത്രുവിന്റെ ശേഷിപ്പുകൾക്കെതിരിലും നമുക്കൊന്നിച്ച് നിലകൊള്ളാം. ശത്രു ചെയ്തുകൂട്ടിയ അതിക്രമങ്ങൾക്ക് പകരം അല്ലാഹുവിന്റെ കത്തിജ്വലിക്കുന്ന നരകവാതിലുകൾ അവർക്കുമേൽ തുറക്കപ്പെടട്ടെ. 

ഗസ്സയിലുള്ള പ്രിയപ്പെട്ടവരേ, ഇത് പരസ്പരം ചേർന്നിരിക്കലിന്റെ സമയമാണ്. പോർക്കളത്തിൽ നമ്മൾ ധീരമായി പോരാടിയത് പോലെ അധിനിവേശത്തിന്റെ എല്ലാ പദ്ധതികളെയും നമ്മൾ തകർത്തെറിയണം. അവരുടെ പരാജയമാവട്ടെ നമ്മുടെ ലക്ഷ്യം. ഇതൊരു ജിഹാദാണ്. ഒന്നുകിൽ വിജയം അല്ലെങ്കിൽ രക്തസാക്ഷിത്വം. അസ്സലാമു അലൈക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  a day ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  a day ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  a day ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  a day ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  a day ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  a day ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  a day ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  a day ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  a day ago


No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  2 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  2 days ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  2 days ago