HOME
DETAILS

സഞ്ജു ബാറ്റ് ചെയ്യുന്നത് മറുവശത്ത് നിന്നും കാണാൻ എനിക്ക് ഇഷ്ടമാണ്: ഇന്ത്യൻ സൂപ്പർതാരം

  
Web Desk
January 23 2025 | 06:01 AM

Abhishek sharma talks about sanju samson batting performancre

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 132 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരശേഷം ഇന്ത്യയുടെ വിജയത്തെക്കുറിച്ചും സഞ്ജു സാംസണിന്റെ ബാറ്റിങ്ങിനെക്കുറിച്ചും അഭിഷേക് ശർമ്മ സംസാരിച്ചു. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്ത് നിന്നും താൻ ആസ്വദിച്ചുവെന്നാണ് അഭിഷേക് ശർമ്മ പറഞ്ഞത്. 

'എന്റെ സ്വാഭാവികമായ കളി പുറത്തെടുക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനു ക്യാപ്റ്റനും കോച്ചിനും ഒരുപാട് നന്ദി. അവർ എനിക്ക് വളരെയധികം സ്വാതന്ത്രം നൽകി. അവർ യുവതാരങ്ങൾക്ക് നൽകുന്ന പ്രചോദനം വളരെ വലുതാണ്. ബാറ്റിങ്ങിനും ബൗളിങ്ങിനും അനുകൂലമായ പിച്ചായിരുന്നു ഈഡൻ ഗാർഡനിലേത്. ഞങ്ങളുടെ ബൗളർമാർ മികച്ച രീതിയിൽ ബൗൾ ചെയ്തു. 160 -170 റൺസ് പിന്തുടരേണ്ടി വരുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ബൗളർമാർ ചെറിയ സ്‌കോറിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ ഞാൻ മറുവശത്ത് നിന്നും ആസ്വദിച്ചിരുന്നു. ഈ കളിയിൽ ഞങ്ങളുടെ പ്ലാനുകൾ വളരെ സിമ്പിളായിരുന്നു. ഐപിഎൽ എന്നെ ഒരുപാട് സഹായിച്ചു. ഇതുപോലൊരു ടീം അന്തരീക്ഷം ഞാൻ എവിടെയും കണ്ടിട്ടില്ല. ക്യാപ്റ്റനും പരിശീലകനും ഞങ്ങളുടെ ശൈലിയിൽ കളിയ്ക്കാൻ പൂർണ സ്വാതന്ത്രം നൽകുന്നുണ്ട്,' അഭിഷേക് ശർമ്മ പറഞ്ഞു.  

അഭിഷേക് ശർമയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 34 പന്തിൽ 79 റൺസാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് കൂറ്റൻ സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സഞ്ജു സാംസൺ 20 പന്തിൽ 26 റൺസും നേടി നിർണായകമായി. 

വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  7 days ago
No Image

മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ

crime
  •  7 days ago
No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  7 days ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  7 days ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  7 days ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  7 days ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  7 days ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  7 days ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  7 days ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  7 days ago