കേരളത്തിനു പുറത്ത് പണിമുടക്ക് ഭാഗികം
കോഴിക്കോട് / ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തിനു പുറത്ത് ഭാഗികം. തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിലെ ജനജീവിതത്തെ പണിമുടക്ക് സാരമായി ബാധിച്ചപ്പോള്‍ ഒഡീഷ, കര്‍ണാടക, പശ്ചിമബംഗാള്‍, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, കേന്ദ്രഭരണ പ്രദേശമായ ചാണ്ഡിഗഡ് എന്നിവിടങ്ങളില്‍ പണിമുടക്ക് ഭാഗികമായിരുന്നു. ബംഗളൂരുവിനെ പണിമുടക്കു കാര്യമായി ബാധിച്ചില്ലെങ്കിലും സര്‍ക്കാര്‍ ബസുകള്‍ ഏറെക്കുറേ നിരത്തിലിറങ്ങിയില്ല. മിക്ക സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു. മുംബൈയിലെ വന്‍കിട വ്യവസായ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു. ഡല്‍ഹിയെയും പണിമുടക്ക് ബാധിച്ചില്ല. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ധര്‍ണ നടത്തിയ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപതിയിലെ മലയാളികളടക്കമുള്ള നഴ്സുമാരെ പൊലിസ് അറസ്റ്റ്ചെയതു നീക്കി. ഡല്‍ഹിയില്‍ ജന്തര്‍ മന്ദിറില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ധര്‍ണയിരുന്നു. കേരളാ ഹൗസിനു മുന്നില്‍ ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകരും പ്രകടനം നടത്തി.
പശ്ചിമബംഗാളില്‍ ചിലസ്ഥലങ്ങളില്‍ ഇടതുപക്ഷപ്രര്ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെല്ലാം പണിമുടക്ക് അനുകൂലികള്‍ കൂറ്റന്‍ പ്രകടങ്ങള്‍ നടത്തി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഏറെക്കുറേ നിരത്തിലിറങ്ങുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയുംചെയ്തു.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ സേവനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചു. ഇവിടെ ജീവനക്കാരുടെ ഹാജര്‍ നില കുറവായിരുന്നു. തെലങ്കാനയില്‍ പൊതുഗതാഗതം പൂര്‍ണമായും നിലച്ചു. ഇവിടെ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കി. ആന്ധ്രയിലും തെലങ്കാനയിലും പല സ്ഥലങ്ങളിലും ഓട്ടോകള്‍ വരെ നിരത്തിലിറങ്ങിയില്ല. തെലങ്കാനയിലെ സിങ്കറേനി കല്‍ക്കരിഖനിയിലെ ജീവനക്കാര്‍ പൂര്‍ണമായും പണിമുടക്കി. സംസ്ഥാനത്തെ ആദിലാബാദ്, ഖമ്മാമ്, കരിംനഗര്‍, വാറങ്കല്‍ എന്നീ നാലു ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഖനികള്‍ പൂര്‍ണമായും നിശ്ചലമായി.
ആന്ധ്ര ട്രാന്‍സ്പോര്‍ട്ടിലെ നല്ലൊരു വിഭാഗവും പണിമുടക്കില്‍ പങ്കെടുത്തു. ജോലിക്കെത്തിയവര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്.
വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചു. വിശാഖപട്ടണത്ത് ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയില്ല.
ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ റാലികള്‍ നടന്നു. ഭൂവനേശ്വര്‍, കട്ടക്, ബെര്‍ഹാംപുര്‍ എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചതിനാല്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയുടെ തൊഴിലാളി സംഘടന പണിമുടക്കില്‍ നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."