HOME
DETAILS
MAL
പാല് വിലയും ക്ഷീരകര്‍ഷകരുടെ പെന്‍ഷനും വര്‍ധിപ്പിക്കണം
backup
September 02 2016 | 20:09 PM
ശാസ്താംകോട്ട: ക്ഷീര കര്‍ഷകരുടെ പെന്‍ഷനും പാല്‍വിലയും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് ഇടവനശ്ശേരി ക്ഷീര സംഘം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. 500 രൂപ ആയിരുന്ന പെന്ഷന് കഴിഞ്ഞ സര്‍ക്കാര്‍ 750 രൂപയാക്കി ഉയര്‍ത്തിയെങ്കിലും കര്‍ഷകര്‍ക്ക് ലഭിച്ച് തുടങ്ങിയിട്ടില്ല. മറ്റ് പെന്‍ഷനുകള്‍ പോലെ ക്ഷീര കര്‍ഷകരുടെ പെന്‍ഷനും 1000 രൂപയാക്കി വര്‍ധിപ്പിക്കണം. കാലി തീറ്റ അടക്കമുള്ള കന്നുകാലികളുടെ ഭക്ഷ്യ വസ്തുക്കള്‍ക്ക് പ്രതിദിനം വില വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പാല് വില ചാര്‍ട്ട് പരിഷ്ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘം പ്രസിഡന്റ് സി. എന്‍ സുകുമാരന്‍, അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ പി. എന്‍ രാമചന്ദ്രന് പിള്ള, മുരളി, എസ്. ശാരദ, മൊയ്തീന്‍കുട്ടി, തങ്കപ്പന്, ഓമന കുട്ടിയമ്മ, സെക്രട്ടറി വി. രേണുക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."