തോട്ടങ്ങള്‍ക്കിടയില്‍ സ്ഥാപിച്ച വൈദ്യുത ലൈനുകള്‍ വീണ്ടും ഭീതി പരത്തുന്നു
വണ്ടിത്താവളം: തോട്ടങ്ങള്‍ക്കിടയില്‍ സുരക്ഷാ മാനദണ്ഡമില്ലാതെ വൈദ്യുത പോസ്റ്റുകള്‍. പട്ടഞ്ചേരി, പെരുമാട്ടി, വടകരപതി, എരുത്തേമ്പതി എന്നീ പ്രദേശങ്ങില്‍ തോട്ടങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത ലൈനുകളാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ളത്.
ചെത്തുതൊഴിലാളികളുടെ ഷോക്കേറ്റുള്ള മരണങ്ങള്വരെയുണ്ടായിട്ടും, ഇന്സുലേഷന് കവറില്ലാതെ തോട്ടങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത ലൈനുകള്‍ മഴക്കാലത്ത് വീണ്ടും ഭീതി പരത്തുകയാണ്. ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയും പരിഹാരമുണ്ടാകാത്തതിനാല്‍ തോട്ടമുടമകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുവാന്‍ തയ്യാറെടുക്കുകയാണ്. തെങ്ങിന് തോട്ടങ്ങള്‍ക്കിടയില്‍ നാലു മീറ്റര്‍ മാത്രം താഴ്ച്ചയില്‍ ത്രീഫെയ്സ് ലൈനുകളാണ് കടക്കുന്നത്.
വൈദ്യുതി വകുപ്പ് അധികൃതര്‍ ഇത്തരം പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയെങ്കിലും പരിഹാരം കണ്ടെത്താത്തതിനാല്‍ രാത്രികളില്‍ ചെത്തുതൊഴിലും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."