ലഹരി മാഫിയയെ നിയന്ത്രിക്കണം മുഖ്യമന്ത്രിക്കു ഭീമഹരജി
തൃക്കരിപ്പൂര്‍: കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കാന്‍ നിയമം കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു പടന്ന ജാഗ്രതാ സമിതിയുടെ ഭീമ ഹരജി. കഞ്ചാവ് വിതരണക്കാര്‍ പൊലിസ് പിടിയിലായാല്‍ നിയമത്തിന്റെ പഴുതുകള്‍ വെച്ച് രക്ഷപ്പെടുന്ന അവസ്ഥ ഇല്ലാതാക്കി നിയമം കര്‍ശനമാക്കണമെന്നാണ് ഹരജിയിലുള്ളത്. പടന്നയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയ സാഹചര്യത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ ജാഗ്രതാ സമിതി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം ഒരു കഞ്ചാവ് വിതരണക്കാരനെ ജാഗ്രതാ സമിതി പിടികൂടി പൊലിസിനു കൈമാറിയിരുന്നു. ഇന്നലെ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ ഒപ്പു ശേഖരണം നടത്തി. എം രാജഗോപാലന്‍ എം..എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഡോ. വി.പി.പി മുസ്തഫ, പി.സി സുബൈദ, മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."