
നീലഗിരി യാത്രക്കാർ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാൽ പെർമിറ്റ് റദ്ദാക്കാനും, വാഹനം കണ്ടുകെട്ടാനും ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാരിൽ ഒരാളെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൈവശംവച്ചെന്ന് കണ്ടെത്തിയാൽ അയാൾ യാത്രചെയ്ത ബസ്സോ ടൂറിസ്റ്റ് വണ്ടിയോ കണ്ടുകെട്ടുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. നീലഗിരിയിൽ പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമാക്കാൻ ഇത്തരം കർശന നടപടികൾകൊണ്ടുമാത്രമേ സാധിക്കൂ എന്ന് ജസ്റ്റിസ് എൻ. സതീഷ്‌കുമാറും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വെള്ളക്കുപ്പികൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം ഫലപ്രദമായി നടപ്പാകുന്നുണ്ടോ എന്ന വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതി ജില്ലാകളക്‌ടർക്ക് കർശനനിർദേശം നൽകിയത്.
നീലഗിരിയിലേക്കുള്ള യാത്രക്കാർ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൈവശം വെക്കുന്നതായി കണ്ടാൽ വാഹന ഉടമയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കളക്‌ടർ ലക്ഷ്‌മി ഭവ്യ തണ്ണീര് അറിയിച്ചു. അതേസമയം, തെറ്റ് ആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും. ഗതാഗതസ്‌തംഭനം ഉണ്ടാകുമെന്നതിനാൽ മുഴുവൻ വാഹനങ്ങളും തടഞ്ഞു നിർത്തി പരിശോധിക്കുന്നത് പ്രാവർത്തികമല്ലെന്നും കലക്ടർ വ്യക്തമാക്കി. വാഹനങ്ങൾ പരിശോധിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
യാത്രക്കാർക്കായി സ്ഥാപിച്ച കുടിവെള്ള എ.ടി.എമ്മുകളുടെ എണ്ണം സംബന്ധിച്ച് തെറ്റായ കണക്കു നൽകിയ കളക്‌ടറെ കോടതി വിമർശിച്ചു. വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച കളക്‌ടർ വാട്ടർ എ.ടി.എമ്മുകൾ പ്രവർത്തനക്ഷമമായി നിലനിർത്തുന്നതിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു. എ.ടി.എമ്മിൽ നാണയമിടേണ്ട ദ്വാരത്തിൽ സാമൂഹികവിരുദ്ധർ ബബിൾഗമ്മും കല്ലും ഇടുന്നതാണ് പ്രശ്‌നമെന്നും, പരിഹാരത്തിനായി യു.പി.ഐ. സ്‌കാനുള്ള വാട്ടർ എ.ടി.എമ്മുകളും ആർ.ഒ. ഫിൽറ്ററുകളും സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നും കളക്ടർ വ്യക്തമാക്കി.
The Madras High Court has directed authorities to seize vehicles violating the plastic ban in Nilgiri, emphasizing the need for environmental protection.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്
International
• 2 days ago
അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്
Cricket
• 2 days ago
'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി
Kerala
• 2 days ago
ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ഗുജറാത്തിലും ബന്ധുക്കൾ
National
• 2 days ago
വേനൽ മഴ കനക്കും; അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത
Kerala
• 2 days ago
ഇന്നും കൂടി, ഒരു കുഞ്ഞു മോതിരം വാങ്ങാന്‍ വേണം ആയിരങ്ങള്‍; എന്നാല്‍ വില കുറഞ്ഞും കിട്ടും സ്വര്‍ണം
Business
• 2 days ago
യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം
uae
• 2 days ago
ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ ; മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ
Kerala
• 2 days ago
ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ
Saudi-arabia
• 2 days ago
സാങ്കേതിക തരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും?
International
• 2 days ago
പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും
Kuwait
• 2 days ago
ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു
International
• 2 days ago
മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
Kerala
• 2 days ago
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം
International
• 2 days ago
താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ
Kerala
• 3 days ago
നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 3 days ago
കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍
Kerala
• 3 days ago
കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Kerala
• 3 days ago
തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍
International
• 2 days ago
കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്
qatar
• 2 days ago
വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം
International
• 3 days ago