HOME
DETAILS

പിടിതരാതെ കുതിച്ച് സ്വര്‍ണ വില,  ഇന്ന് വീണ്ടും കൂടി; പവന് 63,440 രൂപയായി

  
Web Desk
February 06 2025 | 05:02 AM

Gold Prices Soar to New Record Pavan Gold Hits 63440 in Kochi

കൊച്ചി: തുടർച്ചയായി റെക്കോർഡിട്ട് സ്വർ‌ണ വില കുതിച്ചുയരുന്നു. പവന് 200 രൂപ കൂടി 63,440 രൂപ ആയി. ​ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 7930 ആണ് ഇന്ന് ​ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടിയിരുന്നു. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നലത്തെ വില.

ലോകവിപണിയിൽ കഴിഞ്ഞ ദിവസം സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ വർധനയാണ് സ്വർണത്തിന്റെ ഭാവി വില ഉയർന്നത്.

വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കുന്ന രീതിയിലുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ട്രംപിന്റെ നീക്കത്തിന് മറുപടിയായി ചൈന ഇന്ന് യു.എസിന് മേൽ അധിക തീരുവ ചുമത്തിയിരുന്നു. ഇത് മൂലം സുരക്ഷിത നിക്ഷേപമായ സ്വർണമാണ് കൂടുതൽ പേരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് വിലയെ സ്വാധീനിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസം സ്വ​ർ​ണ​വി​ല റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് പവൻ വില സർവകാല റെക്കോഡിൽ എത്തിയത്.

ജ​നു​വ​രി ഒ​ന്നി​ന്​ ഗ്രാ​മി​ന്​ 7,110 രൂ​പ​യും പ​വ​ന്​ 56,880 രൂ​പ​യു​മാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ്​ പ​വ​ൻ​വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ​ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ ശേ​ഷം വി​ല ഓ​രോ ദി​വ​സ​വും റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ക​യാ​യി​രു​ന്നു. 24ന്​ ​പ​വ​ൻ വി​ല 60,440ലും 29​ന്​ 60,760ലും 30​ന്​ 60,880ലും ​എ​ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ

Kerala
  •  2 days ago
No Image

ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും? 

International
  •  2 days ago
No Image

സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും

Kuwait
  •  2 days ago
No Image

ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

International
  •  2 days ago
No Image

മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍ 

Kerala
  •  2 days ago
No Image

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം

International
  •  2 days ago
No Image

തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍

International
  •  2 days ago
No Image

കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്

qatar
  •  2 days ago