കടമേരിയുടെ നൊമ്പരമായി ഹാരിസിന്റെ അപ്രതീക്ഷിത വിയോഗം
കടമേരി: യുവ പണ്ഡിതനും കടമേരി റഹ്മാനിയ്യ പൂര്‍വ വിദ്യാര്‍ഥിയുമായ ഹാരിസ് റഹ്മാനി മംഗലാപുരത്തിന്റെ വേര്‍പാട് കടമേരിയെ ദുഃഖസാന്ദ്രമാക്കി. അപ്രതീക്ഷിതമായി എത്തിയ വിയോഗ വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് കോളജ് അധികൃതരും വിദ്യാര്‍ഥികളും നാട്ടുകാരും.
കഴിഞ്ഞ ദിവസം വൈകിട്ട് വാഴക്കാടിനടുത്ത് കുളിക്കടവില്‍ നീന്തുന്നതിനിടയില്‍ തളര്‍ച്ച അനുഭവപ്പെട്ടു മുങ്ങിയാണ് ഹാരിസ് മരിച്ചത്. വ്യക്തിവിശുദ്ധി കൊണ്ടും സ്‌നേഹമസൃണമായ പെരുമാറ്റം കൊണ്ടു ശ്രദ്ധേയനായ പ്രിയ ശിഷ്യന്റെ വേര്‍പാട് സഹിക്കാന്‍ കഴിയാതെ അധ്യാപകരും, പ്രസന്നവദനനായി കാണപ്പെടുന്ന കൂട്ടുകാരന്റെ വേര്‍പാട് താങ്ങാനാകാതെ സഹപാഠികളും ഏറെ പ്രയാസപ്പെടുകയാണ്. കടമേരി റഹ്മാനിയ്യയിലെ പഠനം കഴിഞ്ഞ് വാഴക്കാട് ദാറുല്‍ ഉലൂം ടീച്ചേഴ്‌സ് ട്രെയിനിങ് കോളജില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് ഹാരിസ്.
ഹാരിസ് റഹ്മാനിയുടെ വിയോഗത്തില്‍ റഹ്മാനിയ്യ മാനേജിങ് കമ്മിറ്റി അനുശോചിച്ചു. അനുശോചന യോഗത്തില്‍ പ്രിന്‍സിപ്പല്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, കോളജ് വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം തങ്ങള്‍, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, ചെറിയകുനിത്തല മൊയ്തു ഹാജി, കുറ്റിയില്‍ അസീസ്, ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍, സി.എച്ച് മഹ്മൂദ് സഅദി, കോടൂര്‍ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ മുടിക്കോട്, യൂസുഫ് ഫൈസി, മാഹിന്‍ മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, ഇബ്രാഹിം മുറിച്ചാണ്ടി, നൊച്ചാട് കുഞ്ഞബ്ദുല്ല, വളപ്പില്‍ അബ്ദുല്ല ഹാജി, എന്‍.കെ ജമാല്‍ ഹാജി, പി.എ മമ്മൂട്ടി, കോമത്ത്കണ്ടി മമ്മു ഹാജി, കുറ്റിക്കണ്ടി ഇബ്രാഹിം ഹാജി പങ്കെടുത്തു.
റഹ്മാനീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കടമേരി റഹ്മാനിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗം ഹൈദരലി നദ്‌വി തിരുന്നാവായ ഉദ്ഘാടനം ചെയ്തു. സമദ് റഹ്മാനി ഓമച്ചപ്പുഴ അധ്യക്ഷനായി. മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, ബശീര്‍ ഫൈസി ചീക്കോന്ന്, കെ. മൊയ്തു ഫൈസി നിട്ടൂര്‍, നാസര്‍ നദ്‌വി ശിവപുരം, സുഹൈല്‍ റഹ്മാനി, സമദ് റഹ്മാനി ചീക്കിലോട്ട്, യൂസുഫ് റഹ്മാനി ചെമ്പ്രശ്ശേരി, മുഹമ്മദലി റഹ്മാനി പുല്‍വെട്ട, ഖാദര്‍ റഹ്മാനി കെല്ലൂര്‍, ത്വയ്യിബ് റഹ്മാനി കുയ്‌തേരി, ഹിള്ര്‍ റഹ്മാനി എടച്ചേരി, റാഷിദ് അശ്അരി, ഹാരിസ് റഹ്മാനി തിനൂര്, മുഹമ്മദ് റഹ്മാനി തരുവണ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."