ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം! അടിച്ചുകയറിയത് സെവാഗ് ഒന്നാമനായ ലിസ്റ്റിൽ
നാഗ്പൂർ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ബാറ്റിങ് തുടരുകയാണ്. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മ (2), യശ്വസി ജെയ്‌സ്വാൾ(15) എന്നിവരെ നഷ്ടമായി.
എന്നാൽ പിന്നീട് ക്രീസിൽ എത്തിയ ശ്രേയസ് അയ്യർ കളിയുടെ ഗതി മാറ്റുകയായിരുന്നു. 36 പന്തിൽ 59 റൺസ് നേടിയാണ് അയ്യർ തിളങ്ങിയത്. 169.89 സ്ട്രൈക്ക് റേറ്റിൽ ഒമ്പത് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. ജേക്കബ് ബെഥേലിന്റെ പന്തിൽ എൽബിഡബ്യു ആയാണ് താരം മടങ്ങിയത്.
ഇതോടെ ഏകദിനത്തിൽ ഇന്ത്യക്കായി കുറഞ്ഞത് 2000 റൺസ് നേടിയ താരങ്ങളിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറാനും അയ്യർക്ക് സാധിച്ചു. 102 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് ആണ് താരം നേടിയത്. 104.4 പ്രഹരശേഷിയിൽ ബാറ്റ് വീശിയ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ആണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. ശുഭ്മാൻ ഗിൽ(101.5), വിരാട് കോഹ്‌ലി(93.5), സുരേഷ് റെയ്‌ന(93.5) എന്നിവരാണ് അയ്യരിനു പുറകിലുള്ളത്.
അതേസമയം ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ലർ, ജേക്കബ് ബെഥേൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ബട്ലർ 67 പന്തിൽ 52 റൺസും ബെഥേൽ 64 പന്തിൽ 51 റൺസും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഫിൽ സാൾട്ട് 26 പന്തിൽ 43 റൺസും ബെൻ ഡക്കറ്റ് 29 പന്തിൽ 32 റൺസും നേടി. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ, ഹർഷിദ് റാണ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."