ഇടതു സര്‍ക്കാരിന്റെ നൂറാം ദിനം യൂത്ത്‌ലീഗ് വഞ്ചനാദിനമായി ആചരിച്ചു
മുക്കം: ഇടതുപക്ഷ ഭരണത്തില്‍ മന്ത്രിസഭാ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനു പോലും വിശ്വാസമില്ലന്നും അതാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ലന്ന അദ്ദേഹത്തിന്റൈ പ്രതികരണമെന്നും മുസ്‌ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.
ഇടതുസര്‍ക്കാറിന്റെ നൂറാം ദിനം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാരശേരി പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കറുത്ത പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഗസീബ് ചാലൂളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ കാസിം മുഖ്യ പ്രഭാഷണം നടത്തി. ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി ബാബു, ടി. മൊയ്തീന്‍കോയ, യൂനുസ് പുത്തലത്ത് കെ.കോയ, സലാം തേക്കുംക്കുറ്റി, എം.ടി സൈത് ഫസല്‍, എന്‍.പി കാസിം, നടുക്കണ്ടി അബൂബക്കര്‍, ടി.പി അഷ്‌റഫലി, അഹമ്മദ് റഊഫ്, യാസര്‍ചാലൂളി, പി.ടി മുസ്തഫ, ശിഹാബ് കറുത്തപറമ്പ്, പി.പി ശിഹാബ് സംസാരിച്ചു.
കൊടിയത്തൂര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനവഞ്ചനയുടെ നൂറു ദിവസങ്ങള്‍ കൊടിയത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ചുള്ളിക്കാപറമ്പില്‍ പ്രതിഷേധ സംഗമം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് വൈസ്പ്രസിഡന്റ് കെ.വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ അധ്യക്ഷനായി. സലാം തേക്കുംകുറ്റി മുഖ്യ പ്രഭാഷണം നടത്തി. എന്‍.കെ അഷ്‌റഫ്, പി.ജി മുഹമ്മദ്, കെ.പി അബ്ദുറഹിമാന്‍, മജീദ് പുതുക്കുട്ടി, വി.പി.എ ജലീല്‍, ശരീഫ് അക്കരപറമ്പ്, കെ.വി നിയാസ്, സലീം കൊളായ്, കെ.വി നവാസ്, എസ്. മന്‍സൂര്‍, എ.കെ റാഫി, ടി.പി മന്‍സൂര്‍, അജ്മല്‍ ചാലില്‍, നിയാസ് അഹമ്മദ്, നൗഫല്‍ പുതുക്കുടി, പി. മുഹമ്മദലി, കെ.ടി അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
ഓമശ്ശേരി: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നൂറാം ദിവസം യൂത്ത്‌ലീഗ് വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധര്‍ണ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ദീന്‍ കൊളത്തക്കര അധ്യക്ഷനായി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്ദീന്‍ കോയ മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, യു.കെ അബു, എ.കെ അസീസ്, ഫായിസ് മങ്ങാട്, വി.വി സ്വാദിഖ്, മുനവ്വര്‍ സാദത്ത് വെളിമണ്ണ, സക്കീര്‍ പുറായില്‍, ഉസൈന്‍ മങ്ങാട്, ലത്തീഫ് അലിന്‍തറ, കെ.പി സൈനുദ്ദീന്‍ മസ്റ്റര്‍, സഹദ് കയ്യേലിമുക്ക് സംസാരിച്ചു.
പൂനൂര്‍: ഇടതു സര്‍ക്കാരിന്റെ നൂറു ദിവസങ്ങള്‍ വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിംയൂത്ത് ലീഗ് കമ്മിറ്റി പൂനൂര്‍ ടൗണില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.ഐ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് അഡ്വ കെ.കെ സൈനുദ്ദീന്‍ അധ്യക്ഷനായി. സി.പി ബഷീര്‍, പി.എച്ച് ഷമീര്‍, സി.പി കരീം മാസ്റ്റര്‍, പി.പി ലത്തീഫ്, യു.കെ റഫീഖ്, സിദ്ദീഖ് സ്‌കൈവേ, ജസീല്‍ ഇയ്യാട്, ജുനൈദ് വള്ളിയോത്ത്, മുഹ്‌സിന്‍ മങ്ങാട്, കെ.കെ മുനീര്‍, പി.എച്ച് സിറാജ് സംസാരിച്ചു.
കിനാലൂര്‍: ഇടതു സര്‍ക്കാരിന്റെ 100 ദിവസത്തെ ജനവിരുദ്ധ ഭരണം തുറന്നു കാട്ടി മുസ്‌ലിം യൂത്ത്‌ലീഗ് പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി വട്ടോളി ബസാറില്‍ പ്രതിഷേധ പ്രകടനം നടത്തി. വോട്ടു ചെയ്ത് അധികാരത്തില്‍ കയറ്റിയവര്‍ക്കുള്ള ഓണസമ്മാനമാണ് ഓണ്‍ലൈന്‍ മദ്യ വിതരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് യൂത്ത്‌ലീഗ് നേതാക്കളായ എ. മുഹമ്മദ് ഷാഫി, ഷംസീര്‍ ആശാരിക്കല്‍, ഫൈസല്‍ എടവന, നൗഫല്‍ തലയാട്, ടി.എം നൗഷാദ്, കെ.കെ റിയാസ്, ഗ്രാമപഞ്ചായത്ത് അംഗം പി.കെ നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
താമരശ്ശേരി: ഇടതു സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണത്തിനും വാഗ്ദാന ലംഘനങ്ങള്‍ക്കും അക്രമത്തിനുമെതിരേ താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജനവഞ്ചനയുടെ നൂറു ദിനങ്ങള്‍ എന്ന പ്രമേയത്തില്‍ പ്രതിഷേധ സായാഹ്ന സംഗമം നടത്തി. കോഴിക്കോട് ജില്ലാ യൂത്ത്‌ലീഗ് ജന. സെക്രട്ടറി അഡ്വ. എ.വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷനായി. യൂത്ത്‌ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം യൂസുഫ് പടനിലം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ് സെക്രട്ടറി കെ.എം അഷ്‌റഫ് മാസ്റ്റര്‍, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.എസ് മുഹമ്മദലി, എ.പി മൂസ, എന്‍.പി റസ്സാഖ് മാസ്റ്റര്‍, ഇസ്ഹാഖ് ചാലക്കര, അലി ഫൈസല്‍, റാഫി ഈര്‍പ്പോണ, സല്‍മാന്‍ അരീക്കല്‍, എം.ടി അയ്യൂബ് ഖാന്‍, ഇഖ്ബാല്‍ പൂക്കോട് സംസാരിച്ചു. പരിപാടിക്ക് എന്‍.പി അന്‍വര്‍, ജലീല്‍ തച്ചംപൊയില്‍, മുനീര്‍ കാരാടി, സി.വി റിയാസ്, സാബിത്ത് വെഴുപ്പൂര്‍, എ.കെ.എ മജീദ്, ജാഫര്‍ ഈര്‍പ്പോണ, നിയാസ് ഇല്ലിപ്പറമ്പില്‍ നേതൃത്വം നല്‍കി.
കൊടുവള്ളി: കേരള ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധമായ നൂറു ദിനമാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കടന്നുപോയതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍ കുട്ടി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ പോലും എത്തിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അക്രമത്തിനും കൊലപാതകത്തിനുമാണ് പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വഞ്ചനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ പ്രസിഡന്റ് എം.നസീഫ് അധ്യക്ഷനായി. അഡ്വ.വേളാട്ട് അഹമ്മദ്, പി.സി അഹമ്മദ് ഹാജി, ടി.കെ മുഹമ്മദ് മാസ്റ്റര്‍, എ.പി മജീദ് മാസ്റ്റര്‍, കെ.കെ.എ കാദര്‍, പി. മുഹമ്മദ്, നൗഷാദ് പന്നൂര്‍, പി.കെ സുബൈര്‍, ഷംനാദ് നെല്ലാങ്കണ്ടി, കാദര്‍കുട്ടി നരൂക്കില്‍, കോയ തലപ്പെരുമണ്ണ, നാസര്‍ എടക്കണ്ടി നാസര്‍, പി.സി റാഷിദ്, മൊയ്തീന്‍ കുട്ടി, ടി.പി നാസര്‍, യു.വി ഷാഹിദ്, മജീദ് കോഴിശ്ശേരി, എന്‍.കെ മുഹമ്മദലി,ജാബിര്‍ കരീറ്റിപ്പറമ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."