HOME
DETAILS

പാതി വില തട്ടിപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്; കോണ്‍ഗ്രസ് നേതാവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതായി മൊഴി

  
February 07 2025 | 15:02 PM

Crucial information in half price scam out Statement that money was given to political leaders including Congress leader

തൊടുപുഴ: സിഎസ്ആര്‍ ഫണ്ടിന്‍റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയര്‍മാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകി. അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന് 46 ലക്ഷം രൂപ കൈമാറിയതിന്‍റെ തെളിവുകളും കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. മറ്റു പല ആവശ്യങ്ങള്‍ക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളിൽ പിന്‍വലിച്ചതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. പലരുടെയും ഓഫീസ് സ്റ്റാഫുകള്‍ വഴിയാണ് പണം കൈമാറിയിരിക്കുന്നത്.

അനന്തുവിന്‍റെ വാട്സ്ആപ്പ് ചാറ്റ്, വോയ്സ് മെസേജുകള്‍ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴിയാണ്. ഇതിന്‍റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഓരോ ദിവസവും തട്ടിപ്പിന്‍റെ വ്യാപ്തി ഏറുന്ന തരത്തില്‍ നിര്‍ണായക വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്. 

അതേസമയം, തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്‍റിന്‍റെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിന്‍സെന്‍റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കുന്നതാണ്. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. അഞ്ച് ദിവസം എറണാകുളം റൂറല്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍ ലഭിച്ച അനന്തുവിനെ ഇന്ന് രാവിലെയാണ്  ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചത്.  റേഞ്ച് ഡിഐജി സതീഷ് ബിനോയും റൂറല്‍ എസ് പി വൈഭവ് സകസേനയും പൊലീസ് ക്ലബില്‍ രണ്ട് മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്തു. ഇതിലാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭ്യമായത്

അനന്തുവിന്‍റെ ബാങ്ക് രേഖകളില്‍ സിഎസ്ആര്‍ ഫണ്ട് കണ്ടെത്തിയിട്ടില്ലെന്നും ഇതുവരെ 200 പരാതികള്‍ ലഭിച്ചെന്നും റൂറല്‍ എസ്.പി പ്രതികരിച്ചു. അനന്തു തന്നെയാണ് എല്ലാത്തിലും മുഖ്യപ്രതിയെന്നും എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു.450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ അനുമാനിക്കുന്നത്. അനന്തുവിന്‍റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചുണ്ട്.

എന്നാല്‍, തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളില്‍ കണ്ടെത്താൻ സാധിച്ചില്ല. ബിനാമി അക്കൗണ്ടുകള്‍പ്പെടെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. ഇടുക്കിയിലും പാലായിലും വസ്തുക്കള്‍ വാങ്ങിയതായും വാഹനങ്ങൾ വാങ്ങിയതായും അനന്തു മൊഴി നല്‍കിയിട്ടുണ്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പായതിനാലും സംസ്ഥാനത്ത് ഉടനീളം കേസുകളുള്ളതിനാലും പാതി വില തട്ടിപ്പ് പ്രത്യേക അന്വേഷണം സംഘം ഉടന്‍ ഏറ്റെടുക്കാനാണ് സാധ്യത മുന്നിൽ കാണുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയ സുരക്ഷാ ഉപദേഷ്ടാവിനെ സ്ഥാനത്തു നിന്ന് മാറ്റി യു.എന്‍ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ് 

International
  •  7 days ago
No Image

കുവൈത്ത് മലയാളി ദമ്പതികളുടെ മരണം; ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ, ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ 

crime
  •  7 days ago
No Image

വേനല്‍ക്കാല വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കി ഒമാന്‍; പ്രവാസികള്‍ക്കും നേട്ടം

oman
  •  7 days ago
No Image

 മഴയില്‍ മുങ്ങി ഡല്‍ഹി; നാല് മരണം, 100 വിമാനങ്ങള്‍ വൈകി, 40 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

Weather
  •  7 days ago
No Image

സ്വര്‍ണ വില കുറയുന്നു; അവസരം വിട്ടു കളയല്ലേ... ഇക്കാര്യം ശ്രദ്ധിക്കൂ

Business
  •  7 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; നാട്ടിലേക്ക് പണം അയക്കുന്നത് വൈകിപ്പിച്ച് യുഎഇയിലെയും സഊദിയിലെയും പ്രവാസികള്‍

uae
  •  7 days ago
No Image

വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിന് അറസ്റ്റിലായ വ്യക്തി നടത്തിയത് 137 ട്രാഫിക് നിയമലംഘനങ്ങള്‍; 23 ലക്ഷം രൂപ പിഴ ചുമത്തി ഷാര്‍ജ ആര്‍ടിഎ

uae
  •  7 days ago
No Image

ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്, ദക്ഷിണ കന്നഡില്‍ നിരോധനാജ്ഞ

National
  •  8 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  8 days ago
No Image

രാത്രി വെളുത്തപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങി; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് സഹായഹസ്തം നീട്ടിയത് ലെബനന്‍ സ്വദേശികള്‍

uae
  •  8 days ago