HOME
DETAILS

എസ്.കെ.എസ് ബി.വി ഡെലിഗേറ്റ് ക്യാമ്പ് ഇന്ന്

  
Web Desk
February 08, 2025 | 3:13 AM

SKSBV Delegate Camp today

മസ്കത്ത്: എസ്.കെ.എസ് ബി.വി മസ്കത്ത് റെയ്ഞ്ച് സംഘടിപ്പിക്കുന്ന 'വേക്കപ്പ് 2k25'  ഡെലിഗേറ്റ് ക്യാമ്പ് ശനിയാഴ്ച രാവിലെ 9 മുതൽ സീബ് ഫാമിൽ നടക്കും. മസ്കത്ത് റെയ്ഞ്ച് പ്രസിഡന്റ് സയ്യിദ് ഷംസുദ്ദീൻ തങ്ങൾ സോഹാർ പ്രാർത്ഥന നിർവഹിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത മസ്കത്ത് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് കീഴിലുള്ള മദ്രസകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കും. 'അറിവ് അദബ് സമർപ്പണം' എന്ന പ്രമേയത്തിൽ മൂന്ന് സെഷനുകളിലായാണ് ക്യാമ്പ് നടക്കുക. രാവിലെ 9 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് മസ്കത്ത് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഇമ്പിച്ചി അലി മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്യും. റെയ്ഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ യൂസഫ് മുസ്ലിയാർ അധ്യക്ഷനാവും. ട്രഷറർ മുഹമ്മദലി ഫൈസി, എസ്.ഐ.സി പ്രസിഡൻറ് അൻവർ ഹാജി, ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി എന്നിവർ ആശംസകൾ അർപ്പിക്കും. തഖ്‌വിയ, തജ്രിബ, തർബിയ എന്നീ മൂന്ന് സെഷനുകളിലായി യഥാക്രമം കുട്ടികൾ 'നമ്മൾ ചെറിയവരല്ല,, 'തണലാണ് നമുക്ക് സമസ്ത', 'നമുക്ക് നമ്മെ അറിയാം' എന്നീ വിഷയങ്ങളിൽ നാസർ ഫൈസി പാവന്നൂർ ക്ലാസ് എടുക്കും. ചെയർമാൻ ഷംസുദ്ദീൻ ബാഖവി ഇബ്ര, കൺവീനർ അബ്ദുള്ള യമാനി മത്ര, എസ്.ഐ.സി ഓർഗനൈസർ കെ എൻ എസ് മൗലവി, എസ് കെ എസ് എസ് എഫ് നാഷണൽ കമ്മിറ്റി പ്രസിഡൻറ് സക്കീർ ഫൈസി, സെക്രട്ടറി ശുഐബ്‌ പാപ്പിനിശ്ശേരി, എസ് ഐ സി ട്രഷറർ സഈദ് അലി ദാരിമി, ഐ ടി കോഡിനേറ്റർ മുഹമ്മദ് അസ്അദി, മസ്കത്ത്  റെയ്ഞ്ച് ജോ. സെക്രട്ടറിമാരായ സുബൈർ ഫൈസി, മോയിൻ ഫൈസി, മുസ്തഫ നിസാമി, റഫീഖ് നിസാമി ബറക്ക, ശരീഫ് ഹേൽ, സകരിയ ഹാജി, മുഹമ്മദലി എന്നിവർ സംസാരിക്കും.

SKSBV Delegate Camp today


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  8 days ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  8 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  8 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  8 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  8 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  8 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  8 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  8 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  8 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  8 days ago