HOME
DETAILS

സിഎസ്ആര്‍ തട്ടിപ്പ് കേസ്;  പ്രതിയില്‍ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളുടെ മൊഴിയെടുക്കും

  
February 08, 2025 | 3:25 AM

CSR Fraud Case crime branch will question politician who related to ananthu krishnan

ഇടുക്കി: സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും. പ്രതി അനന്തു കൃഷ്ണനില്‍ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളുടെ മൊഴിയെടുക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇടുക്കിയിലെ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി. 

സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ അനന്തു കൃഷ്ണനില്‍ നിന്ന് രണ്ട് കോടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് 46 ലക്ഷവും കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തും. 

അതേസമയം കസ്റ്റഡിയിലെടുത്ത പ്രതി അനന്തുവിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൊടുപുഴയിലടക്കം പ്രതിയെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. 
 
സംസ്ഥാനമാകെ നടന്ന പാതി വില തട്ടിപ്പില്‍ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഭൂമി വാങ്ങി.

തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. തട്ടിപ്പ് പുറത്തായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 

ആയിരത്തിലധികം പരാതികളില്‍ ഇതുവരെ ഇരുപതിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ പരാതികള്‍ 2500. എറണാകുളം, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്നും നിരവധി പരാതികള്‍ ഉയരുന്നുണ്ട്. 

നാഷനല്‍ എന്‍.ജി.ഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പു നടത്തിയത്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. 

ഏജന്റുമാരെയും പ്രമുഖ സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ നേതാക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. പലയിടത്തും സ്ത്രീകള്‍ക്ക് ആദ്യഘട്ടത്തില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റും ലഭിച്ചിരുന്നു. ഇതോടെ പദ്ധതിക്കു വിശ്വാസ്യത ലഭിച്ചു. മിക്കയിടത്തും പ്രമുഖ രാഷ്ട്രീയ നേതാക്കളെയാണ് ഉല്‍പന്നങ്ങളുടെ വിതരണത്തിനായി കമ്പനി ക്ഷണിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും മറ്റും പ്രചരിച്ചതോടെ കൂടുതല്‍ ആളുകള്‍ പകുതി വിലയ്ക്കു സാധനങ്ങള്‍ ലഭിക്കുമെന്നു കരുതി പണം നല്‍കുകയായിരുന്നു. പണം നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്‌കൂട്ടറും മറ്റു ഉപകരണങ്ങളും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

CSR Fraud Case crime branch will question politician who related to ananthu krishnan

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  6 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  6 days ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  6 days ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  6 days ago
No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  6 days ago
No Image

ധർമേന്ദ്രപ്രധാൻ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതൃത്വം; സമരം തുടരാന്‍ സി.ജെ.പി 

latest
  •  6 days ago
No Image

ഓൺലൈൻ ടാക്സി പണിമുടക്ക്; ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ

latest
  •  6 days ago
No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  6 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  6 days ago

No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  7 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  7 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  7 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  7 days ago