
സിഎസ്ആര്‍ തട്ടിപ്പ് കേസ്; പ്രതിയില്‍ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളുടെ മൊഴിയെടുക്കും

ഇടുക്കി: സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും. പ്രതി അനന്തു കൃഷ്ണനില്‍ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളുടെ മൊഴിയെടുക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇടുക്കിയിലെ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി.
സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ അനന്തു കൃഷ്ണനില്‍ നിന്ന് രണ്ട് കോടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് 46 ലക്ഷവും കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തും.
അതേസമയം കസ്റ്റഡിയിലെടുത്ത പ്രതി അനന്തുവിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൊടുപുഴയിലടക്കം പ്രതിയെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
സംസ്ഥാനമാകെ നടന്ന പാതി വില തട്ടിപ്പില്‍ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഭൂമി വാങ്ങി.
തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. തട്ടിപ്പ് പുറത്തായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ആയിരത്തിലധികം പരാതികളില്‍ ഇതുവരെ ഇരുപതിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ പരാതികള്‍ 2500. എറണാകുളം, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്നും നിരവധി പരാതികള്‍ ഉയരുന്നുണ്ട്.
നാഷനല്‍ എന്‍.ജി.ഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പു നടത്തിയത്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്.
ഏജന്റുമാരെയും പ്രമുഖ സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ നേതാക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. പലയിടത്തും സ്ത്രീകള്‍ക്ക് ആദ്യഘട്ടത്തില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റും ലഭിച്ചിരുന്നു. ഇതോടെ പദ്ധതിക്കു വിശ്വാസ്യത ലഭിച്ചു. മിക്കയിടത്തും പ്രമുഖ രാഷ്ട്രീയ നേതാക്കളെയാണ് ഉല്‍പന്നങ്ങളുടെ വിതരണത്തിനായി കമ്പനി ക്ഷണിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും മറ്റും പ്രചരിച്ചതോടെ കൂടുതല്‍ ആളുകള്‍ പകുതി വിലയ്ക്കു സാധനങ്ങള്‍ ലഭിക്കുമെന്നു കരുതി പണം നല്‍കുകയായിരുന്നു. പണം നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്‌കൂട്ടറും മറ്റു ഉപകരണങ്ങളും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
CSR Fraud Case crime branch will question politician who related to ananthu krishnan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്
Kerala
• a day ago
സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം
Kerala
• a day ago
വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം
National
• a day ago
വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു
Kerala
• a day ago
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക്
Kerala
• a day ago
താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍
International
• a day ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• a day ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• a day ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• a day ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• a day ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• a day ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• a day ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• a day ago
'ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• a day ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• 2 days ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 2 days ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 days ago