HOME
DETAILS

അലാസ്‌കയില്‍ കാണാതായ യു.എസ് വിമാനം തകര്‍ന്ന നിലയില്‍; 10 പേര്‍ മരിച്ചു

  
February 08 2025 | 05:02 AM

alaska-plane-crash-kills-10-as-aircraft-disappears-mid-flight

വാഷിങ്ടണ്‍: നോമിലേക്ക് പുറപ്പെട്ട് യാത്രമാധ്യേ അലാസ്‌കയ്ക്ക് മുകളില്‍ കാണാതായ യാത്രാവിമാനം മഞ്ഞുപാളികളില്‍ ഇടിച്ച് തകര്‍ന്നതായി കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ബെറിങ് എയറിന്റെ സെസ്സ്ന വിമാനമാണ് അലസ്‌കയ്ക്ക് സമീപം യാത്രാ മധ്യേ കാണാതായത്. വിമാനത്തില്‍ 9 യാത്രക്കാരും ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. 

വിമാനം അവസാനമായി കണ്ട സ്ഥലം അടിസ്ഥാനമാക്കി യു.എസ് കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നോമില്‍ നിന്ന് തെക്ക് കിഴക്ക് ഏകദേശം 48 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. 

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഉനലക്ലീറ്റില്‍ നിന്നാണ് വിമാനം യാത്ര തിരിച്ചത്. പിന്നാലെ വൈകീട്ട് നാല് മണിയോടെ വിമാനത്തില്‍ നിന്നുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. 

അപകടസമയത്ത് നേരിയ മഞ്ഞുവീഴ്ച്ചയും മൂടല്‍മഞ്ഞും ഉണ്ടായിരുന്നുവെന്നും അന്തരീക്ഷ താപനില മൈനസ് എട്ട് ഡിഗ്രി ആയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. 

തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റ് മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് യു.എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. 

എട്ടുദിവസത്തിനിടെ അമേരിക്കയിലുണ്ടാകുന്ന മൂന്നാമത്തെ വലിയ വിമാനാപകടമാണ് അലാസ്‌കയിലേത്. കഴിഞ്ഞ ദിവസം ചെറു വിമാനം അമേരിക്കയില്‍ തകര്‍ന്നു വീണിരുന്നു. ഈ അപകടത്തില്‍ 67 പേരാണ് കൊല്ലപ്പെട്ടത്. ജനുവരി 31 ന് ഫിലാഡല്‍ഫിയയിലും വിമാനം തകര്‍ന്ന് 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച്, ഇലക്രോണിക് ​ഗെയിമിങ്ങ് ഉപകരണങ്ങൾ എന്നിവക്ക് വിലക്ക്

uae
  •  2 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങള്‍ ഇവയാണ്; ആര്‍ടിഎ കുരുക്ക് അഴിക്കാന്‍ പദ്ധതിയിടുന്നത് ഇങ്ങനെ

uae
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണവുമായി പാകിസ്ഥാന്‍, പങ്കുവെക്കരുതെന്ന് പ്രതിരോധമന്ത്രാലയം

National
  •  2 days ago
No Image

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പാലക്കാട് സ്വദേശി

Kerala
  •  2 days ago
No Image

'സൈന്യത്തെ കുറിച്ച് അഭിമാനം, ജയ്ഹിന്ദ്'  ഓപറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

ചെക്ക്‌പോസ്റ്റിലെ പരിശോധനക്കിടെ മുതലയുമായി സ്വദേശി പൗരന്‍ പിടിയില്‍; തന്റെ വളര്‍ത്തുമൃഗമെന്ന് വാദം 

Kuwait
  •  2 days ago
No Image

ഇന്ത്യ ലക്ഷ്യംവച്ചത് ജയ്‌ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന

National
  •  2 days ago
No Image

മിലാനില്‍ ബാഴ്‌സയുടെ കണ്ണീര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍

Football
  •  2 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും

Kerala
  •  2 days ago
No Image

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

Kerala
  •  2 days ago