HOME
DETAILS

ജനവിധി അംഗീകരിക്കുന്നു; ക്രിയാത്മക പ്രതിപക്ഷമാകും: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി കെജ്‌രിവാള്‍

  
February 08 2025 | 10:02 AM

Accept Peoples Mandate Arvind Kejriwal Reacts To Delhi Loss

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'ബി.ജെ.പിയുടെ വിജയത്തില്‍ ഞാന്‍ അവരെ അഭിനന്ദിക്കുന്നു.അവര്‍ക്ക് ഭൂരിപക്ഷം നല്‍കിയ ജനങ്ങളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.  ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷമായിരിക്കുക മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ തുടരുകയും അവരെ സേവിക്കുന്നത് തുടരുകയും ചെയ്യും.' - കെജ് രിവാള്‍ പറഞ്ഞു.

'ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. അധികാരത്തിനുവേണ്ടിയല്ല, മറിച്ച് ആളുകളെ സഹായിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അതുകൊണ്ട് ഞങ്ങള്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടാകും.'- അദ്ദേഹം പറഞ്ഞു. 

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെട്ടത് നാലായിരത്തോളം വോട്ടുകള്‍ക്കാണ്. ഡല്‍ഹിയിലെ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ പ്രവേശ് സാഹിബ് സിങ് ആണ് നാലായിരത്തോളം വോട്ടുകള്‍ക്ക് കെജരിവളിനെ പരാജയപ്പെടുത്തിയത്. പ്രവേശിന് 30024 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 25925 വോട്ടുകളേ ലഭിച്ചുള്ളൂ. മൂന്നാമതെത്തിയ കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിവ് 4541 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സാന്നിധ്യമാണ് കെജരിവാളിന്റെ പരാജയത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി എ.എ.പി രംഗത്തുവന്നിട്ടുണ്ട്. മണ്ഡലത്തില്‍ ആകെ 23 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. അതില്‍ നാലാമതെത്തിയ ബി.എസ്.പിയുടെ വിരേന്ദ്രര്‍ മാത്രമാണ് മൂന്നക്കം കടന്നത്. നോട്ടക്ക് 310 വോട്ടുകളും ലഭിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി

Kerala
  •  7 days ago
No Image

ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ​ഗുജറാത്തിലും ബന്ധുക്കൾ

National
  •  7 days ago
No Image

വേനൽ മഴ കനക്കും; അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

Kerala
  •  7 days ago
No Image

ഇന്നും കൂടി, ഒരു കുഞ്ഞു മോതിരം വാങ്ങാന്‍ വേണം ആയിരങ്ങള്‍; എന്നാല്‍ വില കുറഞ്ഞും കിട്ടും സ്വര്‍ണം

Business
  •  7 days ago
No Image

യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം

uae
  •  7 days ago
No Image

ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ ; മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ

Kerala
  •  7 days ago
No Image

ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും? 

International
  •  7 days ago
No Image

സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  7 days ago
No Image

പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും

Kuwait
  •  7 days ago