HOME
DETAILS

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍

  
Web Desk
February 09, 2025 | 4:52 AM

husband-kills-wife-in-palakkad

പാലക്കാട്: ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. തോന്നല്ലൂര്‍ സ്വദേശി ചന്ദ്രികയെ (53)യാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിനകത്ത് വച്ച് പരസ്പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജന്‍ ഭാര്യയെ കുത്തിയത്. പിന്നാലെ രാജന്‍ സ്വയം കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. ശബ്ദം കേട്ട് മകള്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. ഇതിനു മുന്‍പും ചന്ദ്രികയെ രാജന്‍ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ഒന്നര വര്‍ഷം മുന്‍പ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.  സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ തൃശൂരിൽ; പിന്നാലെ പാലക്കാടും എറണാകുളവും

Kerala
  •  2 days ago
No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  2 days ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  2 days ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  2 days ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  2 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  2 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  2 days ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  2 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  2 days ago