സ്വകാര്യ സർവകലാശാലകൾക്കുള്ള അനുമതി; അന്തിമ തീരുമാനത്തിനായി ഇന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും. ഇന്ന് വൈകിട്ടാണ് മന്ത്രിസഭായോഗം ചേരുക. കഴിഞ്ഞ മന്ത്രി സഭയുടെ യോഗത്തിൽ കാർഷിക സർവകലാശാലകൾക്ക് പ്രസക്തി നഷ്ടമാവുമെന്ന ആശങ്ക കൃഷി മന്ത്രി പി പ്രസാദ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഇതിൽ ചർച്ച വേണമെന്ന ആവശ്യം റവന്യൂ മന്ത്രിയായ കെ രാജൻ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ ചർച്ചകളിലേക്ക് കടക്കാം എന്ന തീരുമാനത്തിൽ എത്തികൊണ്ട് കഴിഞ്ഞ മന്ത്രിസഭായോഗം ബില്ല് മാറ്റിയത്.
സ്വകാര്യ സർവകലാശാലയിൽ മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളാണ് വരുന്നതെന്നും അതുകൊണ്ട് കാർഷിക കോഴ്‌സുകൾ മാത്രം ഒഴിവാക്കാൻ സാധിക്കില്ലെന്നും മന്ത്രിസഭയിലെ ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. എസ് സി, എസ് ടി സംവരണം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും മന്ത്രിസഭ പരിഗണിക്കും. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകുകയാണെകിൽ സഭാ സമ്മേളന കാലയളവിൽ നിയമം പാസാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."