HOME
DETAILS

കാത്തിരിപ്പിന് അവസാനം; ഒടുവിൽ ഡൽഹിക്കും കിട്ടി ചരിത്രത്തിലെ ആദ്യ കിരീടം

  
February 10, 2025 | 3:13 AM

Dubai Capitals crowned IL T20 League champions

ദുബായ്: ഐഎൽ ടി-20 ലീഗ് ചാമ്പ്യൻമാരായി ദുബായ് ക്യാപ്പിറ്റൽസ്. കലാശപ്പോരാട്ടത്തിൽ ഡെസേർട്ട് വൈപ്പേഴ്സിനെ നാല് വിക്കറ്റുകൾക്ക് തകർത്താണ് ദുബായ് ക്യാപ്പിറ്റൽസ് കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വൈപ്പേഴ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ക്യാപ്പിറ്റൽസ് 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഐപിഎൽ ടീമായ ദൽഹി ക്യാപ്പിറ്റൽസിന്റെ ഫ്രാഞ്ചൈസി ടീമാണ് ദുബായ് ക്യാപ്പിറ്റൽസ്. ചരിത്രത്തിൽ ആദ്യമായാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ടീം ഒരു ടൂർണമെന്റിൽ കിരീടം സ്വന്തമാക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 17 ഒരിക്കൽ പോലും ഡൽഹിക്ക് കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ആദ്യ കിരീടമാണ് ദുബായ് ക്യാപ്പിറ്റൽസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 

മത്സരത്തിൽ ക്യാപ്പിറ്റൽസിന്‌ വേണ്ടി റോവ്മൻ പവൽ 38 പന്തിൽ 63 റൺസ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുമാണ് പവൽ അടിച്ചെടുത്തത്. ഷായ് ഹോപ് 39 പന്തിൽ 43 റൺസും സിക്കന്ദർ റാസ 12 പന്തിൽ 34 റൺസും നേടി വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു. 

ആദ്യം ബാറ്റ് ചെയ്ത ഡെസേർട്ടിനായി മാക്സ് ഹോൾഡനും സാം കറനും അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഹോൾഡൻ 51 പന്തിൽ 76 റൺസാണ് നേടിയത്. 10 ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സാം കറൻ 33 പന്തിൽ പുറത്താവാതെ 62 റൺസും നേടി. അഞ്ചു ഫോറുകളും മൂന്ന് സിക്സുമാണ് താരം നേടിയത്.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  5 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  5 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  5 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  5 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  5 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago