HOME
DETAILS

നെറ്റ്സരീം ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്റാഈൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളിൽ പുരോ​ഗതിയില്ല

  
Farzana
February 10 2025 | 07:02 AM

Second Phase of Gaza Ceasefire Talks Show No Progress Israel Security Cabinet to Meet Soon

ഗസ്സ സിറ്റി: കൂടുതൽ ബന്ദിമോചനത്തിനും ഗസ്സയിൽ ശാശ്വത സമാധാനത്തിനും വഴിതുറക്കുമെന്ന് പ്രതീക്ഷിച്ച് തുടക്കമിട്ട  രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകളിൽ ഇതുവരെ പുരോ​ഗതിയില്ലെന്ന് സൂചന. രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചയിൽ തീരുമാനം കൈക്കൊള്ളാൻ ഇസ്റാഈൽ സുരക്ഷാ മന്ത്രിസഭ യോഗം ഉടൻ യോഗം ചേരുമെന്നാണ് വിവരം. 

ഇസ്റാഈൽ സുരക്ഷാ മന്ത്രിസഭ രണ്ടു നാൾക്കകം യോഗം ചേർന്നാകും വെടിനിർത്തൽ തുടർച്ച സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. ഗസ്സയിൽ ആക്രമണം പുനരാരംഭിക്കണമെന്ന തീ​വ്ര വലതുപക്ഷ മന്ത്രിമാരുടെ സമ്മർദം തുടരവെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ നിലപാട്​ ഇക്കാര്യത്തിൽ നിർണായകമാകും.

ആദ്യഘട്ടത്തിലെ അഞ്ചാം ബന്ദിമോചനവും ഫലസ്തീനി തടവുകാരുടെ കൈമാറ്റവും പൂർത്തിയായതോടെ ചർച്ചകൾക്കായി ഖത്തറിലേക്ക് തിരിക്കാൻ ഇസ്റാഈലി പ്രതിനിധികളോട് പ്രധാനമന്ത്രി  നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്റാഈൽ സേന പിന്മാറ്റവും തുടങ്ങി. ഗസ്സയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വേർതിരിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽനിന്ന് വെടിനിർത്തലിന്റെ 22ാം ദിവസമായ ഞായറാഴ്ച പിന്മാറുമെന്നായിരുന്നു കരാർ. ഇതോടെ കൂടുതൽ ഫലസ്തീൻകാർ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക്​ മടങ്ങിയെത്തി. ജനുവരി 19ന് തുടങ്ങിയ 42 ദിവസം നീളുന്ന വെടിനിർത്തൽ പാതിവഴി പിന്നിടുമ്പോൾ 21 ബന്ദികളും 733 തടവുകാരുമാണ് മോചിതരായത്. 

എല്ലാ ബന്ദികളുടെയും മോചനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് യു.എസ്​ പര്യടനം കഴിഞ്ഞ്​ തിരിച്ചെത്തിയ നെതന്യാഹു പറഞ്ഞത്. രാജ്യത്തിൻറെ സുരക്ഷ ഉറപ്പു വരുത്താൻ അമേരിക്ക എല്ലാ നടപടികളും സ്വീകരിക്കുമെന്ന്​ വ്യക്​തമാക്കിയ നെതന്യാഹു, ട്രംപിൻറെ ഗസ്സ പദ്ധതി നടപ്പാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അവശേഷിച്ച 76 ബന്ദികളെ കൂടി ഹമാസ്​ കൈമാറേണ്ടതുണ്ടെന്നും നെതന്യാഹു അറിയിച്ചു. 
ഹമാസിനെ ഇല്ലാതാക്കി മുഴുവൻ ബന്ദികളെയും മോചിപ്പിക്കുമെന്നാണ് നെതന്യാഹു ആവർത്തിക്കുന്നത്.

അതേസമയം, വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഞായറാഴ്ച നൂർ ശംസ് അഭയാർഥി ക്യാമ്പിനുനേരെ നടത്തിയ ആക്രമണത്തിൽ 23കാരിയായ ഗർഭിണി ഉൾപ്പെടെ മൂന്ന്​ പേർ കൊല്ലപ്പെട്ടു.

അതിനിടെ അവസാനം മോചിപ്പിക്കപ്പെട്ട മൂന്ന് ബന്ദികളുടെ മോശം ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി നെതന്യാഹു അതൃപ്തി പ്രകടിപ്പിച്ചതിനാൽ തുടർചർച്ചകൾ ഫലപ്രാപ്തിയിലെത്തുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. ശനിയാഴ്ച വിട്ടയക്കപ്പെട്ട മൂന്ന് ബന്ദികളും ഇസ്റാഈലിൽ ചികിത്സയിലാണ്. മോചിതരായ 183 ഫലസ്തീനി തടവുകാരിൽ ഏഴുപേരുടെ ആരോഗ്യനിലയും മോശമാണ്. ജയിലിൽ കടുത്ത പീഡനമാണ് ഇവർ നേരിടേണ്ടിവന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.

അതേസമയം, വെസ്റ്റ്ബാങ്കിൽ ആക്രമണം ശക്തിപ്പെടുത്തിയ ഇസ്‌റാഈൽ എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി. വടക്കൻ സാൽഫിതിലെ മർദ ഗ്രാമത്തിലാണ് സൈന്യം പുതുതായി പ്രവേശിച്ചതെന്ന് ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഗ്രാമത്തിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് സൈന്യം പ്രവേശിച്ചതും ആക്രമണം അഴിച്ചുവിട്ടതും. ഇവിടത്തെ അലൂമിനിയം ഫാക്ടറിയിലും ആക്രമണം നടത്തി.

തെക്കൻ ഗസ്സയിലെ റഫയിൽ ഇസ്‌റാഈൽ സൈനികന്റെ വെടിവയ്പ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. മൂന്നു പേർ ഗസ്സ സിറ്റിയിൽ ഇസ്‌റാഈൽ വെടിവയ്പിൽ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് അറിയിച്ചു. സെയ്തൂനിലാണ് ആക്രമണം നടന്നത്. ഗസ്സ സിറ്റിയുടെ തെക്കുകിഴക്കൻ പ്രദേശമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  2 days ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  2 days ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  2 days ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  2 days ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  2 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  2 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  2 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  2 days ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  2 days ago


No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  2 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  2 days ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  2 days ago