HOME
DETAILS

'മുസ്‌ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം

  
February 10, 2025 | 10:57 AM

cpm-leader-communal-remark-against-panamaram-panchayat-president-stirs-controversy

കല്‍പ്പറ്റ: പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിവാദ പരാമര്‍ശവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.എന്‍ പ്രഭാകരന്‍. പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമര്‍ശം. പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പൊലിസില്‍ പരാതി നല്‍കി.

'പനമരത്ത് ലീഗ് നിശ്ചയിച്ചത് മുസ്ലിം സ്ത്രീയെ ആയിരുന്നു. പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റി. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. കോണ്‍ഗ്രസ് ഇടപെടലിനെ തുടര്‍ന്നാണ് ആദിവാസി പെണ്ണിനെ പ്രസിഡന്റ് ആക്കിയത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്നും മറുപടി പറയേണ്ടി വരും,' - പ്രസംഗത്തില്‍ പറയുന്നു. 

പനമരത്ത് അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം. പനമരത്ത് എല്‍.ഡി.എഫ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ, യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്തായത്. യു.ഡി.എഫില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഹസീന, ലക്ഷ്മി എന്നിവരുടേ പേരുകളാണ് പരിഗണിച്ചത്. പിന്നാലെ 22ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നും വിജയിച്ച ലക്ഷ്മിയെ യു.ഡി.എഫ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രഭാകരന്റെ വിവാദ പരാമര്‍ശം. 

അതേസമയം,താന്‍ ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന് അടിപ്പെട്ടാണ് മുസ് ലിം ലീഗ് പനമരത്തെ തീരുമാനം മാറ്റിയതെന്നും ഈ വിഷയം ആണ് ഉന്നയിച്ചത് എന്നും എ എന്‍ പ്രഭാകരന്‍ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  a day ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  a day ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  a day ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  a day ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  a day ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  a day ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  a day ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  a day ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago