HOME
DETAILS

കയ്യെത്താ ദൂരത്ത്....സ്വർണ വില; പവൻ വാങ്ങാൻ എത്ര നൽകണം അറിയാം

  
Web Desk
February 11 2025 | 04:02 AM

Gold Prices in Kerala Continue to Soar Amid Global Market Surge

കൊച്ചി: സാധാരണക്കാരുടെ എല്ലാ കണക്കു കൂട്ടലുകളും തകർത്ത് കേരളത്തിൽ സ്വർണവില ഇന്നും ഉയർന്നിരിക്കുകയാണ്. ആഗോള വിപണിയിൽ വില കുതിക്കുന്നതിന് അനുസരിച്ചാണ് കേരളത്തിലെ വർധനയെന്നാണ് നിരീക്ഷകർ പറയുന്നത്.  രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പോര് രൂക്ഷമായതാണ് സ്വർണത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടാനും വില കൂടാനും കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എതായാലും സാധരണക്കാരനെ സംബന്ധിച്ചിടത്തോളം ഒന്ന് എത്തിപ്പിടിക്കാൻ സാധിക്കാത്തത്രയും ഉയരത്തിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ സ്വർണത്തിന്റെ വില. 

ഇനിയും വില കൂടുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.  ആഗോള തലത്തിൽ സ്വർണത്തിന് ആവശ്യക്കാർ ഏറി വരികയാണെന്ന് ഇതിന് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു.  വില പരിധി വിടുമ്പോൾ വിറ്റഴിക്കൽ നടന്നാൽ മാത്രമാണ് ഇനി വില കുറയാൻ സാധ്യതയുള്ളതെന്നും ഇവര്‌ കൂട്ടിച്ചേർ‌ക്കുന്നു. അല്ലെങ്കിൽ ഡോളർ വൻതോതിൽ കരുത്താർജ്ജിക്കണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിറ്റഴിക്കലിനോ ഡോളറിന്റെ കരുത്താർജ്ജിക്കലിനോ സാധ്യതയില്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ സ്വർണ വില വർധനയല്ലാതെ വിലയിടിവുണ്ടാവില്ലെന്നാണ് സൂചന. 

കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്  64,480 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്. ഗ്രാമിന് 80 രൂപ വർധിച്ച് 8060 രൂപയായി. പവന് 640രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്.91 ശതമാനം സ്വർണവും ബാക്കി ചെമ്പ് ഉൾപ്പെടെയുള്ള ലോഹങ്ങളും ചേർന്നതാണ് 22 കാരറ്റ് സ്വർണം.  

ഇന്ന് ഒരു പവൻ സ്വർണം ആഭരണം വാങ്ങുന്നവർക്ക് 70000 രൂപയിൽ കൂടുതൽ ചെലവ് വരും. കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോഴാണിത്. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് പണി കൂലി ഇതിലും കൂടും. മാത്രമല്ല, കുറഞ്ഞ അളവിലുള്ള ആഭരണങ്ങൾക്കും പണിക്കൂലി കൂടുതലാണ്. 

അതേസമയം, കേരളത്തിൽ ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 22 കാരറ്റ് സ്വർണം വില കുതിക്കുന്ന സാഹചര്യത്തിൽ ഒട്ടേറെ പേർ 18 കാരറ്റ് സ്വർണം വാങ്ങുന്നുണ്ട്. അതേ സമയം 18 കാരറ്റ് സ്വർണത്തിനും വില കൂടുകയാണ്. ഡെയ്‌ലി യൂസ് എന്ന പോലെ ഉപയോഗിക്കാൻ സാധിക്കുന്ന ആഭരണങ്ങൾ വിവിധ ഡിസൈനുകളിൽ ഈ പരിശുദ്ധിയിൽ ലഭ്യമാണ്. 66 രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയിരിക്കുന്നത്. 18 കാരറ്റിലെ സ്വർണം ഗ്രാമിന് 6595 രൂപയും പവന് 52760 രൂപയുമാണ് ഇന്നത്തെ വില.

 

Date Price of 1 Pavan Gold (Rs.)
1-Feb-25 61960
2-Feb-25 61960
3-Feb-25 Rs. 61,640 (Lowest of Month)
4-Feb-25 62480
5-Feb-25 63240
6-Feb-25 63440
7-Feb-25 63440
8-Feb-25 63560
9-Feb-25 63560
10-Feb-25
Yesterday »
63840
11-Feb-25
Today »
Rs. 64,480 (Highest of Month)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

'പാമ്പുകള്‍ക്ക് മാളമുണ്ട്....';അവധി കിട്ടാത്തതിന്റെ വിഷമം തീര്‍ത്തത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗാനം പോസ്റ്റ് ചെയ്ത്;  പിന്നാലെ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  5 days ago
No Image

തകഴിയില്‍ ട്രയിന്‍ തട്ടി അമ്മയും മകളും മരിച്ചു; ആത്മഹത്യയെന്ന് സംശയം

Kerala
  •  5 days ago
No Image

ഉച്ച നേരത്തെ പൊള്ളുന്ന വെയിലില്‍ ജോലി പാടില്ല; എന്നാല്‍ പൊരിവെയിലത്തും പണിയെടുപ്പിച്ച് ഉടമകള്‍

Kerala
  •  5 days ago
No Image

'ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ടു' ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

National
  •  5 days ago
No Image

എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

Kerala
  •  5 days ago
No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  5 days ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  5 days ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  5 days ago