HOME
DETAILS

കബളിപ്പിക്കാൻ റെയിൽവേയും -ഒഴിവ് മൂന്നിലൊന്ന് മാത്രം, വിജ്ഞാപനം അഞ്ച് വർഷത്തിന് ശേഷം  

  
Web Desk
February 11, 2025 | 4:44 AM

Railways to deceive

തിരുന്നാവായ: ഉദ്യോഗാർഥികളെ കബളിപ്പിച്ച് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡും. പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത് ഒഴിവിൻ്റെ മൂന്നിലൊന്ന് മാത്രം. കൊവിഡിനുശേഷം ആദ്യമായാണ് ലെവൽ- ഒന്ന് തസ്ത‌ികകളിലേക്കു റെയിൽവേ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2019ലെ മുൻ വിജ്ഞാപനത്തിൽ ഒരു ലക്ഷത്തിലധികം ഒഴിവുകളുണ്ടായിരുന്നപ്പോൾ ഈ മാസം 22നു പ്രസിദ്ധീകരിച്ചതിൽ 32,438 ഒഴിവുകൾ മാത്രമാണുള്ളത്. 2019ൽ കേരളം ഉൾപ്പെടുന്ന സതേൺ റെയിൽവേയിൽ മാത്രം പതിനായിരത്തോളം ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ വിജ്ഞാപനപ്രകാരം 2694 ഒഴിവുമാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ട്രാക്ക് മെയിന്റയ്‌നർ ഉൾപ്പെടെ 14 തസ്‌തികകളിലേക്കാണ് റിക്രൂട്ട്മെൻ്റ് ബോർഡ് (ആർ.ആർ.ബി) ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാത്തതിൽ ഉദ്യോഗാർഥികൾ നിരാശയിലാണ്. അപേക്ഷ നൽകുന്നതിനുള്ള ഉയർന്ന പ്രായപരിധി 33ൽ നിന്ന് 36 വയസ്സ് ആക്കി ഉയർത്തിയെന്നത് മാത്രമാണ് പുതിയ വിജ്ഞാപനത്തിൽ ആശ്വാസം നൽകുന്നത്. ആർ.ആർ.ബിയുടെ കൂട്ട വിജ്ഞാപനത്തിൽ  ലെവൽ -ഒന്ന് തസ്‌തികകളിലെ ഒഴിവുകൾ വൻ തോതിലാണ് വെട്ടിക്കുറച്ചിട്ടുള്ളത്.

ഈ തസ്തിക  മുൻപു ഗ്രൂപ്പ് ഡി എന്ന പേരിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നപ്പോൾ റിപ്പോർട്ട് ചെയ്തിരുന്ന ഒഴിവുകളുടെ പകുതി പോലും ഇപ്പോഴത്തെ വിജ്ഞാപനത്തിൽ ഉണ്ടായിട്ടില്ല. ഉയർന്ന തസ്‌തികകളിലെ ഒഴിവുകൾ വെട്ടിക്കുറച്ച റെയിൽവേ പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവർക്കുള്ള ഒഴിവുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ടെക്നിഷ്യൻ തസ്തികകളിലേക്കു റെയിൽവേ പ്രസിദ്ധീകരിച്ചിരുന്ന മുൻ വിജ്ഞാപനത്തിൽ ആദ്യം റിപ്പോർട്ട് ചെയ്‌ത ഒഴിവുകൾ കുറവായിരുന്നു. ഇതിനെതിരെ പരാതികൾ ഉയർന്നതോടെ പിന്നീട് ഒഴിവുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. 

അസിസ്‌റ്റൻ്റ് ലോക്കോ പൈലറ്റ് തസ്‌തികയിൽ ആദ്യം റിപ്പോർട്ട് ചെയ്‌ത 5696 ഒഴിവുകൾ പിന്നീട് 18,799 ആയി വർധിച്ചിച്ചിരുന്നു. ടെക്‌നിഷ്യൻ തസ്തികയിൽ ആദ്യം ഉണ്ടായിരുന്ന 9144 ഒഴിവുകൾ പിന്നീട് 14,298 ആയും വർധിപ്പിച്ചു. ലെവൽ - ഒന്ന് തസ്‌തികകളുടെ കാര്യത്തിലും ഇത്തരത്തിലുള്ള തിരുത്തലുകൾ ഉണ്ടാവണമെന്നാണ്  ആവശ്യം. തസ്തികകളിലേക്ക് ഫെബ്രുവരി 12 വരെയാണ് അപേക്ഷ സമർപ്പിക്കാനുളള സമയം. ലെവൽ - ഒന്ന് തസ്‌തികകളിലേക്ക് അഞ്ച് വർഷത്തിന് ശേഷം വരുന്ന വിജ്‌ഞാപനത്തിൽ ഒരു ലക്ഷത്തോളം ഒഴിവുകളാണ് കണക്കാക്കുന്നത്. നിലവിലുള്ളതും അടുത്ത ഒരു വർഷത്തിനകം പ്രതീക്ഷിക്കുന്നതുമായ എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്‌ത് വിജ്ഞാപനം പുതുക്കിയാൽ മാത്രമാണ് തൊഴിൽ അന്വേഷകരോട് നീതി പുലർത്താൻ ആവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  37 minutes ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  an hour ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  2 hours ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  4 hours ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  4 hours ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  4 hours ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  4 hours ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  4 hours ago