ഖാസിയാരകം-ചീനിത്തോട്: ഉപസമിതി യോഗം നടന്നില്ല
കൊണ്ടോട്ടി: നഗരത്തിനു സമീപമുളള ഖാസിയാരകം- ചീനിത്തോടു വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷരേയും വിവിധ പാര്‍ട്ടി നേതാക്കളെയും ഉള്‍പ്പെടുത്തി രൂപവത്കരിച്ച ഉപസമിതിയുടെ യോഗം നടന്നില്ല. കരാര്‍ റദ്ദാക്കുന്നതിനു മുന്നോടിയായി കക്ഷിയില്‍ നിന്നു വിശദീകരണം തേടാനും നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ 22നു ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം എടുത്ത തീരുമാനമാണു നീണ്ടുപോകുന്നത്.
തോടിനു മുകളില്‍ സ്ളാബ് പതിച്ച ഭാഗം 40 വര്‍ഷത്തേക്കു പാട്ടത്തിനു നല്കിയതു റദ്ദാക്കുന്നതിനു മുന്നോടിയായി ചേരാനാണു യോഗം തീരുമാനിച്ചിരുന്നു. ഇതിനായി സ്ഥിരംസമിതി അധ്യക്ഷരുടെയും വിവിധ പാര്‍ട്ടികളുടെ നേതാക്കളെയും ഉള്‍പ്പെടുത്തി രൂപവത്കരിച്ച ഉപസമിതിയുടെ യോഗം രണ്ട് ദിവസത്തിനകം ചേരാനായിരുന്നു അന്നത്തെ കൗണ്‍സില്‍ തീരുമാനം. കൗണ്‍സില്‍ യോഗം കഴിഞ്ഞു ദിവസങ്ങളായിട്ടും ഉപസമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല.
നോട്ടീസില്‍ ഉള്‍പ്പെടുത്തേണ്ട കാരണങ്ങള്‍ തീരുമാനിക്കുന്നതിനായിരുന്നു ഉപസമിതി യോഗം നിശ്ചയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."