ഒമാനിലെ ഇന്ത്യൻ സ്കൂൾ ബൗഷർ സംഘടിപ്പിച്ച ആരുണ്യ കലാ സാംസ്കാരിക ഫെസ്റ്റിവൽ ശ്രദ്ധേയമായി
മസ്കത്ത്:ഒമാനിലെ ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർത്ഥികളുടെ മികവ് തെളിയിച്ചു കൊണ്ട് സംഘടിപ്പിച്ച ആരുണ്യ കലാ സാംസ്കാരിക ഫെസ്റ്റിവൽ ശ്രദ്ധേയമായി. സ്കൂളിലെ ഗ്രേഡ് 3 മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാ സൃഷ്ടികൾ ഉൾപ്പെടുത്തി നടത്തിയ പ്രദർശനവും ആരുണ്യ എന്ന പേരിൽ മൂന്നു ദിവസത്തെ കലാ സമാസ്കാരികോത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു.
.jpeg)
ഇന്ത്യൻ സ്കൂൾ ബൗഷറിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിയിച്ചൊരുക്കിയ 30 ശിൽപങ്ങൾ അടക്കം 550 ലധികം കലാസൃഷ്ടികളുടെ പ്രദർശനമാണ് ആരുണ്യയുടെ പ്രധാന ഹൈലൈറ്റ്. സ്കൂളിലെ ആർട്ട് സ്റ്റുഡിയോയിലും മൾട്ടി പർപ്പസ് ഹാളിലുമായാണ് പ്രദർശനം നടന്നത്.പ്രദർശനം കാണാൻ നിരവധി ആളുകൾ ഇന്ത്യൻ സ്കൂൾ ബൗഷറിലെത്തി. വിദ്യാർത്ഥികൾ പ്രകടമാക്കിയ സർഗ്ഗാത്മകതയും സാങ്കേതിക വൈദഗ്ധ്യവും ആസ്വാദകരെ ആകർഷിച്ചു .

ഡെന്റിസ്റ്റും പ്രശസ്ത കലാകാരിയുമായ ഡോ. ഹഫ്സ ബാനു ആബിദ് പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. അവരുടെ സ്വന്തം പെയിന്റിംഗ് ആയ ജാപ്പനീസ് ട്രീ ഓഫ് ലൈഫ് പെയിന്റിങ്ങും പരിപാടിയിൽ പ്രദർശിപ്പിച്ചു . സ്കൂൾ പ്രിൻസിപ്പാൾ പി പ്രഭാകരൻ , വൈസ് പ്രിൻസിപ്പാൾ അംബിക പത്മനാഭൻ, ശാന്തിനി ദിനേശ് , സജ , ഹിന അൻസാരി തുടങ്ങിയവർ സംസാരിച്ചു. പ്രൈമറി സ്‌കൂൾ വിദ്യാർഥിനി മിസ് ലിയാന സ്വാഗത പ്രസംഗം നടത്തി.
.jpeg)
സ്കൂളിലെ ആക്ടിവിറ്റി വിഭാഗം എച് ഓ ഡി ഡോ. സുജാ ബാല ,കലാ അദ്ധ്യാപകരായ അജി വിശ്വനാഥൻ, , അഭിനേഷ് തോണിക്കര, . ആകാശ് വിനായക്, വിമൽ എന്നിവരാണ് ആര്ട്ട് ഫെസ്റ്റിവൽ അണിയിച്ചൊരുക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടി വിദ്യാർത്ഥികളുടെ നൃത്ത സംഗീത പരിപാടികൾ കോർത്തിണക്കിയുള്ള സാംസ്കാരികോത്സവത്തോടെയാണ് സമാപിച്ചത്.
.jpeg)
സ്കൂൾ വാർഷികം ഉൾപ്പെടെ മുമ്ബ് നടന്ന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്തത് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ആരുണ്യയുമായി ബന്ധപ്പെട്ട സാംസ്കാരികോത്സവം നടന്നതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."