HOME
DETAILS
MAL
ഇന്ധന വില വര്‍ധന: യൂത്ത് ലീഗ് ഇന്ന് ട്രെയിന്‍ തടയും
backup
September 03 2016 | 02:09 AM
പെരിന്തല്‍മണ്ണ: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചും വിലക്കയറ്റത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുന്ന കേന്ദ്ര ഗവര്‍മെന്റിന്റെ ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നു ട്രെയിന്‍ തടയും. അങ്ങാടിപ്പുറത്ത് രാവിലെ 9.30നു നടക്കുന്ന ട്രെയിന്‍ തടയല്‍ സമരം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണിശ്ശേരി ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണു സമരത്തില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."