
വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

ആശയത്തിനു പകരം ആമാശയത്തിന്റെ ചോദനയില്‍ കെട്ടിപ്പൊക്കിയ മഹാപ്രതലത്തിലാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം നിലകൊള്ളുന്നത്. ഇന്‍ഡ്യാ മുന്നണി രൂപീകരിക്കാന്‍ മുന്നില്‍ നിന്ന ഒരാള്‍ എങ്ങനെയാണ് മൂന്നാം മോദി സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന രണ്ടു തൂണുകളില്‍ ഒന്നായി മാറിയതെന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണിത്. തമ്മില്‍ ഭേദം തൊമ്മന്‍, എന്നത് കേവലം ഒരു ചൊല്ലുമാത്രമല്ല. ബഹുകക്ഷി പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്ന ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ വിരലില്‍ മഷി പുരട്ടുന്നതിന്റെ ആധാരശില കൂടിയാണത്. ഈ ഗോദയിലേക്കാണ് 2004ല്‍ രാഹുല്‍ ഗാന്ധി കടന്നുവന്നത്. രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിന് 20 വര്‍ഷം തികഞ്ഞിരിക്കുകയാണ്.
നാണക്കാരന്‍ പയ്യനില്‍ നിന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവിലേക്ക്
ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോള്‍ 14 വയസ്സായിരുന്നു രാഹുല്‍ ഗാന്ധിക്ക്. ആറു വര്‍ഷത്തിന്റെ ഇടവേളയില്‍ അദ്ദേഹത്തിന് തന്റെ പിതാവിനെയും നഷ്ടപ്പെട്ടു.
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ബാല്യ കൗമാരങ്ങള്‍ ഇടക്കെങ്കിലും രാഹുലിനെ ഇപ്പോഴും വേട്ടയാടുന്നുണ്ടായിരിക്കണം. ആളും ബഹളങ്ങളും വിട്ടൊഴിഞ്ഞ് സമാധാനപൂര്‍ണമായ ഒരു ജീവിതമായിരിക്കണം രാഹുല്‍ ചെറുപ്പകാലത്ത് സ്വപ്നം കണ്ടിരുന്നത്. എല്ലായിടത്തും ഇടിച്ചു കയറിച്ചെല്ലാനോ വലിയ ആള്‍ക്കൂട്ടങ്ങളെ അഭിമുഖീകരിക്കാനോ വലിയ താല്പര്യം കാണിച്ചിരുന്നില്ല രാഹുല്‍ തുടക്കത്തില്‍. കാലവും സാഹചര്യങ്ങളും ഉഴുതുമറിച്ചിട്ട ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയിലാണ് നെഹ്‌റുവും ഇന്ദിരയും രാജീവും വിജയിച്ചതും പ്രധാനമന്ത്രിമാര്‍ ആയതും. എന്നാല്‍ കടന്നുപോയ മൂന്നു തലമുറകളിലെ മഹാമേരുക്കള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ ഒന്നും രാഹുലിന് ഉണ്ടായിരുന്നില്ല.

അശാന്തമായ രാഷ്ട്രീയ പരിതസ്ഥിതി, വര്‍ഗീയത ബാധിച്ച സമൂഹം, കാലു വാരിയ വിശ്വസ്തര്‍, വേട്ടയാടിയ ഭരണകൂടം ഇവ എല്ലാത്തിനും നടുവില്‍ നിന്നാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ കോണ്‍ഗ്രസിനെ നയിച്ചതും 100 എന്ന മൂന്നക്ക സംഖ്യയില്‍ എത്തിച്ചതും.
രാഹുലിനും പ്രധാനമന്ത്രി കസേരക്കും ഇടയിലെ ദൂരം
മൂന്നാം തവണയും അധികാരത്തിലേറിയ മോദി സര്‍ക്കാരിന് നിലവില്‍ കാര്യമായ ഭീഷണികള്‍ ഒന്നുമില്ല. വര്‍ഷത്തില്‍ കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും മുന്നണി മാറുന്ന നിതീഷ് കുമാര്‍ ഇതുവരെ എന്‍ഡിഎയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നത് ബിജെപി അടുത്തിടെ പ്രഖ്യാപിച്ച ബജറ്റില്‍ ബീഹാറിന് വാരിക്കോരി നല്‍കിയത് കാരണമാണ്. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മാറി ചിന്തിച്ചില്ലെങ്കില്‍ മൂന്നാം മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടു തന്നെ രാഹുല്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യത വളരെ വിരളമാണ്. അടിത്തട്ടില്‍ പ്രവര്‍ത്തിക്കാതെ ഉപരിപ്ലവമായി മേല്‍ത്തട്ട് കരുത്താര്‍ജ്ജിച്ചതു കൊണ്ടുമാത്രം കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചു വരാന്‍ പോകുന്നില്ല. സ്ഥിരം പല്ലവികളും സാധാരണ വാഗ്ദാനങ്ങളും മാറ്റിവച്ച് കുതന്ത്രങ്ങളെ അതേപടി നേരിടാന്‍ പഠിക്കേണ്ടതുണ്ട് രാഹുല്‍. ചതിയും വഞ്ചനയും ഇല്ലാതെ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍വചനം പൂര്‍ണമാകുന്നില്ല.
കാലത്തിന്റെ ഗതിമാറ്റം
ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരങ്ങളുടെ മുന്നില്‍ നിന്ന് നയിച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇടക്കാല സര്‍ക്കാരിലെ പ്രധാനമന്ത്രിയായിരുന്നു. അതായത് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പേ പ്രധാനമന്ത്രിയാകാന്‍ നെഹ്‌റുവിന് കഴിഞ്ഞു. കാലവും വിധിയും പിന്നീട് നെഹ്‌റുവിനെ ഒരിക്കലും അധികാരത്തില്‍നിന്ന് പുറത്തിരുത്തിയില്ല.
17 വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടും നെഹ്‌റുവിനെ അധികാരത്തിന്റെ ലഹരി ബാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സമകാലികരായ ലോക നേതാക്കളെക്കാള്‍ ഇന്നും നെഹ്‌റുവും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രസക്തമായി തുടരുകയാണ.് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലെത്തിയ ഇന്ദിര നിരവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി. ബാങ്കിംഗ്, റെയില്‍വേ മേഖലകളില്‍ ഇന്ദിര സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശസാല്‍ക്കരണം പിന്നീടുള്ള ഇന്ത്യ തന്നെ വലിയ തോതില്‍ മാറ്റിമറിക്കുകയുണ്ടായി.
പിതാവായ നെഹ്‌റുവില്‍ നിന്ന് ജീവിതവും രാഷ്ട്രീയവും പഠിച്ചിട്ടും ചിലയിടങ്ങളില്‍ ഇന്ദിര പരാജയം രുചിച്ചു. അടിയന്തരാവസ്ഥ കാലത്തിന്റെ വളരെ മോശം സാഹചര്യങ്ങളിലൂടെ കടന്നുപോയ ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും ഇന്ദിരയുടെ മുഖം വിരൂപമാണ്. പാക്കിസ്ഥാനോട് കര്‍ക്കശമായി പെരുമാറിയ ഇന്ദിര ബംഗ്ലാദേശ് ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ അവരുടെ കൂടെ നില്‍ക്കുകയും ചെയ്തു. താരതമ്യേന കരുത്തരല്ലാതിരുന്ന ഭാരതീയ ജനസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആയിരുന്നു അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷികള്‍.

1980 ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ പില്‍ക്കാലത്ത് കോണ്‍ഗ്രസിനെ അധികാരത്തിനു പുറത്തുനിര്‍ത്താന്‍ പാകത്തില്‍ പാര്‍ട്ടി വളരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കല്‍പോലും ചിന്തിച്ചു കാണില്ല. ഇന്ദിരയുടെ കൊലപാതകത്തിനുശേഷം 1984 ഡിസംബര്‍ 24, 27, 28 തീയതികളിലായി നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 414 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഭരണം പിടിച്ചു. മുമ്പത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ സീറ്റുകളെ അപേക്ഷിച്ച് 61 സീറ്റുകള്‍ കൂടുതല്‍. രേഖപ്പെടുത്തിയ ആകെ വോട്ടിന്റെ 46.86% നേടി രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായി. രണ്ടാമതെത്തിയ തെലുങ്കുദേശം പാര്‍ട്ടിക്ക് ലഭിച്ചത് വെറും 30 സീറ്റുകള്‍. ഒന്നാമതും രണ്ടാമതും എത്തിയ പാര്‍ട്ടികള്‍ നേടിയ സീറ്റുകളിലെ വ്യത്യാസം 384. അന്ന് ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ലഭിച്ചതാകട്ടെ വെറും രണ്ട് സീറ്റുകള്‍. അന്ന് തിരഞ്ഞെടുപ്പ് നടക്കാതിരുന്ന പഞ്ചാബിലും ആസാമിലും സിപിഐ(എം) ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും തെലുങ്കുദേശം പാര്‍ട്ടി കയ്യടക്കി വെച്ചിരുന്ന ആന്ധ്രയിലും ഒഴികെ എല്ലായിടത്തും കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചു.
എന്നാല്‍ 1989 കോണ്‍ഗ്രസ് വീണ്ടും അധികാരത്തിനു പുറത്തായി. 1991ല്‍ കോണ്‍ഗ്രസ് തിരിച്ചുവന്നെങ്കിലും 1996 വീണ്ടും അധികാരത്തിന് പുറത്തായി. 2004 ലാണ് പിന്നീട് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നത്. 2009ല്‍ അധികാരം നിലനിര്‍ത്താനായി എങ്കിലും പിന്നീട് ഇതുവരെ പാര്‍ലമെന്റിന്‍ ഭരണപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. നെഹ്‌റുവും ഇന്ദിരയും രാജീവ് ഗാന്ധിയും പോരാടിയത് താരതമ്യേന ദുര്‍ബലര്‍ക്കെതിരെയായിരുന്നു. 1996 മുതല്‍ സംഘടനാതലത്തില്‍ പടിപടിയായി കരുത്താര്‍ജ്ജിച്ച ബിജെപിയോടാണ് ഇന്ന് രാഹുല്‍ ഗാന്ധി പോരാടുന്നത്. ഒരു രാഷ്ട്രത്തിന്റെ നേതാവ് എന്ന നിലയിലേക്ക് രാഹുല്‍ ഇനിയും എത്തിയിട്ടില്ല. ഇപ്പോഴും ഇന്ത്യയിലെ ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവ് മാത്രമാണ് രാഹുല്‍. ഒന്നും രണ്ടും മന്‍മോഹന്‍സിംഗ് മന്ത്രിസഭകളില്‍ രാഹുലിന് വേണമെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പ് കൈകാര്യം ചെയ്യാമായിരുന്നു. സ്വയം പാകപ്പെടലിനായി മാറിനിന്ന രാഹുലിനെ തേടിവന്നത് പഴികളുടെയും പരിഹാസങ്ങളുടെയും പരാജയങ്ങളുടെയും ഘോഷയാത്രയായിരുന്നു. പക്ഷേ അന്ന് മാറിനിന്നതിന്റെ പേരില്‍ അദ്ദേഹം ഖേദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
മനം മടുപ്പിച്ച കൂടു മാറ്റങ്ങള്‍
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് ശത്രുപക്ഷത്തേക്ക് കൂടു മാറിയവരുടെ എണ്ണം വളരെ കൂടുതലാണ്. മറ്റൊരു രാജ്യത്തും ഇത്ര ചെറിയ കാലയളവിനുള്ളില്‍ ഒരേ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് ഇത്രയും നേതാക്കള്‍ കാലു മാറിയിട്ടുണ്ടാകില്ല. തന്റെ ഇടതും വലതും നിന്നിരുന്ന പല നേതാക്കളും ബിജെപിയുടെ തട്ടകത്തില്‍ എത്തിയപ്പോഴും രാഹുല്‍ഗാന്ധി തന്റെ പോരാട്ടം തുടര്‍ന്നു. അസംഖ്യം പൊതുപരിപാടികള്‍ക്കിടയിലും പ്രസംഗങ്ങള്‍ക്കിടയിലും അയാള്‍ ഇക്കാര്യം ഓര്‍ത്ത് ദുഃഖിച്ചിരിക്കണം. രാഷ്ട്രീയമാകുന്ന ചതുരംഗത്തില്‍ താന്‍ തുറുപ്പുചീട്ടായി കരുതിയിരുന്ന തേരാളികള്‍ തനിക്കെതിരെ നില്‍ക്കുന്ന ഒരു കാലം രാഹുല്‍ സ്വപ്നം കണ്ടിരിക്കാന്‍ ഇടയില്ല.
ജിതിന്‍ പ്രസാദയും ജ്യോതിരാദ്യ സിന്ധ്യയും ബിജെപിയില്‍ ചേര്‍ന്നപ്പോഴും മൗനിയായി രാഹുല്‍ ആ നിമിഷങ്ങളെ അത്രമേല്‍ ദുഃഖഭാരത്തോടെ അംഗീകരിച്ചിരിക്കണം. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും കപില്‍ സിബലും പാര്‍ട്ടി വിട്ടപ്പോഴും സമാനാവസ്ഥയിലൂടെ കടന്നുപോയിരിക്കണം അയാള്‍.

ഒന്നര നൂറ്റാണ്ട് പാരമ്പര്യമുള്ള ഒരു ദേശീയ പാര്‍ട്ടിയെ നയിക്കാന്‍ താന്‍ യോഗ്യനാണ് എന്ന് ആരുടെ മുന്നിലും രാഹുലിന് ഇനി തെളിയിക്കേണ്ടതില്ല. നഷ്ടങ്ങളുടെ വേദനയില്‍ സ്വയം പാകപ്പെട്ട,് പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് രാഹുലിനിയും കരുത്തനായേ തീരൂ. കുശാഗ്ര ബുദ്ധിക്കാരിയായ മുത്തശ്ശി ഇന്ദിരയില്‍ നിന്ന് ഏറെ വ്യത്യസ്തനായ രാഹുലിന് മുത്തുമുത്തച്ഛന്‍ നെഹ്‌റുവിനോടും നെഹ്‌റുവിന്റെ ശാന്തതയോടുമാണ് സാമ്യമുള്ളത്. തന്റെ 20 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ പത്ത് വര്‍ഷം അധികാരത്തിന്റെ കോട്ടയ്ക്കകത്തും പിന്നീടുള്ള പത്തുവര്‍ഷം അധികാരത്തിന് പുറത്തുമാണ് രാഹുല്‍ ചിലവഴിച്ചത്. രാഹുല്‍ ഒരിക്കലും അഗ്രസീവ് ആയിരുന്നില്ല. എന്തു നെറികേടു ചെയ്തു അധികാരം പിടിക്കണം എന്നോ അല്ലെങ്കില്‍ കൈപിടിയിലുള്ള അധികാരം നിലനിര്‍ത്തണമെന്നോ അയാള്‍ ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടുണ്ടാകില്ല. സത്യത്തില്‍ സത്യസന്ധതയും നീതിബോധവും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പഴഞ്ചന്‍ ഫാഷനാണ്. സര്‍ക്കസ് കൂടാരത്തിലെ മെയ് വഴക്കമുള്ള ഒരു ജോക്കറെ പോലെ കാണികളെ കബളിപ്പിച്ച് കയ്യടി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എക്കാലത്തും പരാജയപ്പെട്ടവരുടെ കൂടെയായിരിക്കും. ഏറ്റവും ചുരുക്കത്തില്‍ വെന്‍ യൂ ഫൈറ്റിംഗ് എഗൈന്‍സ്റ്റ് എ ബ്ലാക്ക് ഡെവിള്‍, അറ്റ്‌ലീസ്റ്റ് യൂ ഷുഡ് ബി എ ഡെവിള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലായ മാധ്യംപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരി ഡി.ഡി ന്യൂസിന്റെ അവതാരകനാവുന്നു; 15 കോടിയുടെ വാര്‍ഷിക പാക്കേജില്‍ കരാര്‍
National
• 4 days ago
ദുബൈ-ലണ്ടൻ ഫ്ലൈറ്റുകൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 4 days ago
ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ടു പോവാന്‍ കാരണം സമരക്കാരുടെ പിടിവാശിയെന്ന് മന്ത്രി എം ബി രാജേഷ്
Kerala
• 4 days ago
ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സുപ്രീം കോടതി
National
• 4 days ago
മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
Kerala
• 4 days ago
170 ഓളം സേവനങ്ങൾക്ക് തവണകളായി പണമടക്കാം; ടാബിയുടെ ഉപയോഗം വ്യാപിപ്പിച്ച് ആർടിഎ
uae
• 4 days ago
ദിനംപ്രതി വർധിച്ച് അൾട്രാവയലറ്റ് വികിരണ തോത്; കൊല്ലത്ത് റെഡ് അലർട് തുടരും, ആറിടത്ത് ഓറഞ്ച് അലർട്
Kerala
• 4 days ago
സഊദി അറേബ്യയിൽ വെള്ളപ്പൊക്കം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി
Saudi-arabia
• 4 days ago
ഹമാസുമായി ബന്ധമാരോപിച്ച് യു.എസ് അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ഗവേഷകന്റെ അറസ്റ്റ് കോടതി തടഞ്ഞു
International
• 4 days ago
സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും; നാളെ മുതല്‍ ശക്തമാവും
Weather
• 4 days ago
താടിവടിച്ചില്ലെന്നും ഷര്‍ട്ടിന്റെ ബട്ടനിട്ടില്ലെന്നും പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
Kerala
• 4 days ago
ബൗദ്ധിക സ്വത്തവകാശ ലംഘനം; 7,900 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 4 days ago
യുഎഇയില്‍ 25 ഉം സഊദിയില്‍ 11 ഉം ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നു; തൂക്കുകയര്‍ പ്രതീക്ഷിച്ച് നിമിഷപ്രിയ അടക്കം അമ്പതോളം പേര്; രാജ്യം തിരിച്ചുള്ള കണക്ക് അറിയാം
latest
• 4 days ago
26 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലു കിലോഗ്രാം വീതം അരി നല്‍കും
Kerala
• 4 days ago
ആളില്ലാ നേരത്ത് വയോധികയുടെ വീട് ജപ്തി ചെയത് കേരളാ ബാങ്ക്; സഹായവുമായി പ്രവാസി
Kerala
• 4 days ago
യുഎഇയില്‍ ഇന്ന് മുതല്‍ കാലാവസ്ഥയില്‍ മാറ്റം, താപനില ഉയരും, ഞായറാഴ്ച മഴ | UAE Weather Updates
uae
• 4 days ago
ശമ്പളം കുറച്ചതിൽ പ്രതിഷേധിച്ച് ഡ്രൈവർ ബസിന് തീകൊളുത്തി;പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം
National
• 5 days ago
കറന്റ് അഫയേഴ്സ്-20-03-2025
PSC/UPSC
• 5 days ago
കണ്ണൂരിലെ മധ്യവയസ്ക്കന്റെ കൊലപാതകം: പ്രതി പിടിയില്‍, കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്
Kerala
• 4 days ago
മുത്തങ്ങ സമരം; കേസിൽ 57 പ്രതികൾ; രാത്രി വരെ നീണ്ട കോടതി നടപടികൾ
Kerala
• 4 days ago
കെ റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ തടസമില്ല; റവന്യൂ മന്ത്രി കെ രാജൻ
Kerala
• 4 days ago