HOME
DETAILS

തഹാവുര്‍ റാണയെ ഇന്ത്യക്ക് ഉടന്‍ കൈമാറുമെന്ന് ട്രംപ്

  
Farzana
February 14 2025 | 05:02 AM

US to Extradite 2008 Mumbai Attack Accused Tahawwur Rana to India Trump Announces

വാഷിങ്ടണ്‍: 2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . വൈറ്റ് ഹൗസില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 

'''അക്രമകാരിയായ മനുഷ്യനെ ഉടന്‍ തന്നെ ഇന്ത്യക്ക് തിരികെ ഏല്‍പിക്കുന്നു' വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. 

ബൈഡന്‍ ഭരണകൂടവുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. അത്ര അനുയോജ്യമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഇന്ത്യക്കും ബൈഡന്‍ ഭരണകൂടത്തിനുമിടക്ക് സംഭവിച്ചു. 26/11 മുംബൈ ഭീകരാക്രമണത്തില്‍ പ്രതിയായ വളരെ അപകടകാരിയായ ഒരു   മനുഷ്യനെ ഞങ്ങള്‍ ഇന്ത്യക്ക് ഉടന്‍ തന്നെ കൈമാറുകയാണ്. ഞങ്ങള്‍ക്ക് ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. കാരണം അത്രമേല്‍ അഭ്യര്‍ഥനകളാണുള്ളത്. കുറ്റകൃത്യങ്ങള്‍ക്കെതിരായ നിലപാടുകളില്‍ ഞങ്ങള്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും . ഇന്ത്യയുടെ നന്മക്ക് വേണ്ടിയാണത്'a- 'ട്രംപ് പറഞ്ഞു.

റാണയെ കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു.'മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളിയെ ഇന്ത്യയില്‍ ചോദ്യം ചെയ്യുന്നതിനും വിചാരണ ചെയ്യുന്നതിനുമായി കൈമാറുന്നു. നടപടികള്‍ വേഗത്തിലാക്കിയതിന് ട്രംപിന് ഞാന്‍ നന്ദി പറയുന്നു.' മോദി പറഞ്ഞു.


ഇന്ത്യക്ക് കൈമാറാമെന്ന യുഎസ് സുപ്രിം കോടതി വിധിക്കെതിരെ നല്‍കിയ റാണ നല്‍കിയ പുനഃപരിശോധനാ ഹരജി കഴിഞ്ഞ മാസം 21ന്  തള്ളിയിരുന്നു. പാകിസ്താനികനേഡിയന്‍ പൗരനാണ് തഹാവൂര്‍ റാണ. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറല്‍ കോടതികളില്‍ നല്‍കിയ അപ്പീലുകള്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്. ഒടുവില്‍ സുപ്രിംകോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിവക്കുകയായിരുന്നു.

നിലവില്‍ ഇദ്ദേഹം ലോസ് ഏഞ്ചല്‍സില്‍ തടവില്‍ കഴിയുകയാണ്. പാകിസ്താന്‍ ആര്‍മിയിലെ മുന്‍ ഡോക്ടറായ റാണ 1990കളില്‍ കാനഡയിലേക്ക് താമസം മാറുകയും അവിടെ അദ്ദേഹം പൗരത്വം സ്വീകരിക്കുകയും ചെയ്തതാണ്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. തുടര്‍ന്ന് ചിക്കാഗോയില്‍ ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്ന ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ആരംഭിക്കുകയും ചെയ്തു. 

ഇവിടെ വെച്ചാണ് മുംബൈ ഭീകരാക്രമണത്തില്‍ ലഷ്‌കറെ ത്വയ്യിബക്ക് വേണ്ടി പ്രവര്‍ത്തിച്ച ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ പരിചയപ്പെടുന്നത്. കേസില്‍ ഇയാളും അമേരിക്കയില്‍ അറസ്റ്റിലായിട്ടുണ്ട്. ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ ഹെഡ്‌ലിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് റാണക്കെതിരായ ആരോപണം. ഹെഡ്‌ലിയെ സഹായിച്ചതിന് 2009ണ് റാണയെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്യുന്നത്.

 

US President Donald Trump confirmed that Tahawwur Rana, one of the accused in the 2008 Mumbai terror attacks, will be extradited to India.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്

uae
  •  2 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം

National
  •  2 days ago
No Image

പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്

International
  •  2 days ago
No Image

രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  2 days ago
No Image

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്‌റോസ്‌പേസുമായി വ്യോമയാന രംഗത്തേക്ക്

National
  •  2 days ago
No Image

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

International
  •  2 days ago
No Image

പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം

Kerala
  •  2 days ago
No Image

പോളിം​ഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിം​ഗിന് ബീഹാറിൽ തുടക്കം

National
  •  2 days ago
No Image

ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ് 

Kerala
  •  2 days ago
No Image

ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി 

Kerala
  •  2 days ago